പെഷാവാര്‍: പാക്കിസ്ഥാനില്‍ യുവതിയുടെ വയറ്റില്‍നിന്നും 22 ലോഹ കഷണങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഇരുമ്പ് ആണിയും മുടിയില്‍കുത്തുന്ന ഹെയര്‍പിന്നുമുള്‍പ്പെടെയാണ് 22 കാരിയുടെ വയറ്റില്‍നിന്നും പുറത്തെടുത്തത്. പെഷാവാറിലെ പറാച്ചിനാറിലായിരുന്നു സംഭവം.

വയറുവേദനയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ ലോഹ കഷണങ്ങള്‍ കണ്‌ടെത്തി. ഇതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. നാലു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയക്കൊടുവില്‍ വലിയ ഇരുമ്പ് ആണികളും ഹെയര്‍പിന്നുകളും ഗ്ലാസ് കഷങ്ങളും പുറത്തെടുത്തു. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്‌ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു.