കൊച്ചിയിൽ നിന്നുമൊക്കെ ആള്‍ട്ടറേഷന്‍ ചെയ്ത ജീപ്കളും ജിപ്പ്‌സി കളും താർ പജെറോ തുടങ്ങിയ വമ്പൻ ഓഫ് റോഡ് പരിഷ്കാരങ്ങള്‍ വരുത്തിയ വണ്ടികളോടും പ്രഫഷണല്‍ ഡ്രൈവര്‍മാരോടുമാണ് ബിനു മത്സരിച്ചത്. ഒരു ലുങ്കിയും അടിയിൽ ഒരു നിക്കറും മീശയും പിരിച്ചു ഒരു സാധാരണകാരനെപോലെ തന്‍റെ അന്നദാതാവായ സ്വന്തം ജീപ്മായി വന്നിറിങ്ങിയപ്പോൾ അവിടെ തടിച്ചുകൂടിയ ആളുകളുടെ അത്ര കാര്യമാക്കിയില്ല.

എന്നാല്‍ വണ്ടികളല്ല ഡ്രൈവിംഗ് സ്കില്‍ ആണ്‌ വലുത് എന്ന് തെളിയിക്കുകയായിരുന്നു ഈ പാലാക്കാരൻ പാറമടയിലും, കൂപ്പിലുമെല്ലാം വണ്ടിയോടിച്ചു കളിക്കുന്ന, പുള്ളിക്ക്. ഈ കാണുന്ന ചെളിയും കല്ലും എല്ലാം വല്ലതുമാണോ. ഒടുവില്‍ ഇദ്ദേഹം തന്നെ കപ്പും അടിച്ചു.