റിഹാനയുടെയും കൂജുറിന്‍റെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോലുമുണ്ട് സാമ്യം  റിഹന്നയുടേത് badgalriri എന്ന പേരിലാണ് അതിനോട് സാദൃശ്യമുള്ള badgalrene എന്ന പേരാണ് റെനെ തന്‍റെ ഇന്‍സ്റ്റഗ്രാമിനായി തിരഞ്ഞെടുത്തത്

ചത്തിസ് ഗഢില്‍ നിന്നുള്ള ഇന്ത്യന്‍ മോഡലാണ് റെനെ കുജൂര്‍. ഒരിക്കല്‍ കറുത്തവളെന്ന് വിളിച്ച് അധിക്ഷേപിക്കപ്പെട്ടവള്‍. എന്നാല്‍ ഇന്ന് പോപ് സ്റ്റാര്‍ റിഹന്നയുമായുള്ള രൂപസാദൃശ്യത്തിന്‍റെ പേരില്‍ ഇന്ത്യന്‍ റിഹന്നയെന്ന് വിളിക്കപ്പെടുന്നു‍. മോഡലായ റെനെ കൂജുറും, ബാര്‍ബേഡിയന്‍ ഗായിക റിഹന്നയും തമ്മിലുള്ള രൂപസാദൃശ്യം ആളുകളെ കണ്‍ഫ്യൂഷനാക്കുന്ന തരത്തിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റിഹാനയുടെയും കൂജുറിന്‍റെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോലുമുണ്ട് സാമ്യം. റിഹന്നയുടേത് badgalriri എന്ന പേരിലാണ്. അതിനോട് സാദൃശ്യമുള്ള badgalrene എന്ന പേരാണ് റെനെ തന്‍റെ ഇന്‍സ്റ്റഗ്രാമിനായി തിരഞ്ഞെടുത്തത്. 

View post on Instagram

മൂന്നാം വയസിലാണ് റെനെ കൂജുറിന് തന്‍റെ തൊലിയുടെ പേരിലുള്ള ആദ്യത്തെ അധിക്ഷേപം കേള്‍ക്കേണ്ടി വരുന്നത്. സ്കൂളില്‍ ഫാന്‍സി ഡ്രസ് മത്സരത്തില്‍ മാലാഖയായി വേഷം കെട്ടിയ റെനെയെ മറ്റ് കുട്ടികള്‍ 'കറുത്ത മാലാഖ' എന്നു വിളിച്ച് കളിയാക്കി. മോഡലാകണമെന്ന് പറഞ്ഞപ്പോഴും പലതും പറഞ്ഞും, കളിയാക്കിയും പലരും അവളെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, അവള്‍ തോറ്റുകൊടുക്കാന്‍ തയ്യാറായില്ല. അവളുടെ ആത്മവിശ്വാസമായിരുന്നു അവളുടെ കരുത്ത്. 

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം മോഡലിങ് രംഗത്തെത്തിയ റെനെ ഇന്ന് അറിയപ്പെടുന്ന മോഡലാണ്.