ന്യൂ സൗത്ത് വെയില്‍സിലെ ഉരഗ പാര്‍ക്കിലാണ് സംഭവം. ഇവിടെയാണ് ബില്ലി ജോലി ചയ്യുന്നത്. കാമുകി സിയോബനിനു മുന്നില്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിനു മുമ്പ് മുതലക്കുളത്തില്‍നിന്ന് ബില്ലി ഒരു മുതലയെ വിളിച്ചു വരുത്തി കൊണ്ടു വന്നു. തൊട്ടടുത്ത് മുതലയെ നിര്‍ത്തിയ ശേഷം, മുട്ടുകുത്തി നിന്ന് ബില്ലി കാമുകിയോട് ചോദിച്ചീ, ഞാന്‍ നിന്നെ വിവാഹം ചെയ്‌തോട്ടെ?
അതെ എന്നായിരുന്നു മൂന്നു വര്‍ഷമായി പ്രണയിക്കുന്ന സിയോബനിന്റെ സന്തോഷത്തോടെയുള്ള മറുപടി. മറുപടി. മുതലയെ സാക്ഷി നിര്‍ത്തി ബില്‍ നടത്തിയ വിവാഹാഭ്യര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ ഉരഗ പാര്‍ക്കുകാര്‍ അവരുടെ ഫേസ്ബുക്കിലിട്ടു. പെട്ടെന്നു തന്നെ ഇത് വൈറലായി.
ഇതാ ആ ദൃശ്യങ്ങള്‍:
