പിന്നെ, ക്ഷണനേരം കൊണ്ട് അവിടെ ജനകൂട്ടമായി. ഒരു പിടി ക്ലാസ്സിക് മാസ്റ്റർ പീസുകൾ. ഒന്നും മിണ്ടാതെ കണ്ണടച്ച്, കാതോർത്ത്, കൈ കോർത്തു നിന്ന്, കാറ്റിൽ ഉലയുന്ന പൂക്കളുടെ കൂട്ടം പോലെ നിന്നവരുടെ കണ്ണുകളിലെ ആരാധന ഇന്നും ഓർമയുണ്ട്. സംഗീതത്തിനു ഭാഷ ഇല്ല എന്ന് ഓർമിപ്പിച്ചു ആ നിഷ്കളങ്കമായ ചിരി.
ഫൈനൽ ദിവസം ബാലുവിന്റെ സംഗീതപരിപാടിക്കായി വേദി തരില്ല എന്ന് സംഘാടകർ വാശി പിടിച്ചപ്പോൾ നോർത്ത് ഇന്ത്യൻ ലോബിയുടെ ജാഡകൾക്ക് എതിരെ പഞ്ചാബ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിനു മുന്നിൽ കുത്തി ഇരുന്നു മൂന്നു സർവകലാശാല വിദ്യാർത്ഥികളും പ്രതിഷേധിച്ച ഓർമ. വേദി തരാത്തതിനാൽ ഓഡിറ്റോറിയത്തിനു മുന്നിൽ 'ഉയിരേ...', 'കണ്ണേ കലൈ മാനെ' പോലുള്ള ഗാനങ്ങൾ ഓപ്പൺ എയറിൽ വായിച്ചും കലാകാരന്‍റെ പ്രതിഷേധം.

വയലിനെ പേടിച്ചിരുന്ന ബാലു... ക്യാമ്പസ് കലോത്സവ കാലം തൊട്ടു കുസൃതി കൂട്ട് ആണ്. വയലിൻ കയ്യിലേന്തുമ്പോൾ ഒരു യോദ്ധാവിനെ പോലെ ചിലപ്പോൾ ഒരു യോഗിയെ പോലെ അല്ലെങ്കിൽ മാന്ത്രികനെ പോലെ നിങ്ങളുടെ മനസിനെ കവരും, കീഴടക്കും. നേർത്ത ആ വയലിൻ സ്വരത്തിനോട് എല്ലാ ഗൗരവവും, പിരിമുറുക്കവും പിടിവാശികളും ഉപേക്ഷിച്ചു സദസ്സ് വൈകാരികമായി പ്രതികരിക്കും. അത് അത്ഭുതം ആയിരുന്നു.
പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ ദേശീയ യുവജനോൽസവത്തിനു ഒരിക്കൽ ട്രെയിനിൽ ഒന്നിച്ചൊരു യാത്ര പോയി. മൂന്നു ബോഗികളിൽ, കാലിക്കറ്റ്, കേരള, മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നുള്ള വിദ്യാർത്ഥികൾ. കുസൃതികൂട്ടം, ട്രെയിനിലെ വികൃതികൾ, പാട്ട്, കളി, പറ്റിക്കൽ, തല്ലു കൂടൽ... മറക്കാൻ ആവാത്ത യാത്ര.
മൂന്നു സർവകലാശാല വിദ്യാർത്ഥികളും പ്രതിഷേധിച്ച ഓർമ
പ്രണയികളുടെ ഇഷ്ടമാസമായ ഫെബ്രുവരിയിൽ നിലാവത്ത് ഓടുന്ന ട്രെയിനിൽ നിറഞ്ഞൊഴുകിയ ബാലുവിന്റെ വയലിൻ, ഒപ്പം മതി മറന്നു പാടി ഇരുന്ന ഞങ്ങളുടെ പാട്ട് സംഘം. കലോത്സവ വേദിക്ക് പുറത്ത് ബാലുവിന്റെ സംഗീതത്തിനു ചുറ്റും ഭാഷഭേദം ഇല്ലാതെ തടിച്ചു കൂടുന്ന പല സംസ്ഥാനങ്ങളിൽ നിന്ന് ഉള്ള വിദ്യാർത്ഥിക്കൂട്ടം അഭിമാനക്കാഴ്ച ആയിരുന്നു.
ഫൈനൽ ദിവസം ബാലുവിന്റെ സംഗീതപരിപാടിക്കായി വേദി തരില്ല എന്ന് സംഘാടകർ വാശി പിടിച്ചപ്പോൾ നോർത്ത് ഇന്ത്യൻ ലോബിയുടെ ജാഡകൾക്ക് എതിരെ പഞ്ചാബ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിനു മുന്നിൽ കുത്തി ഇരുന്നു മൂന്നു സർവകലാശാല വിദ്യാർത്ഥികളും പ്രതിഷേധിച്ച ഓർമ. വേദി തരാത്തതിനാൽ ഓഡിറ്റോറിയത്തിനു മുന്നിൽ 'ഉയിരേ...', 'കണ്ണേ കലൈ മാനെ' പോലുള്ള ഗാനങ്ങൾ ഓപ്പൺ എയറിൽ വായിച്ചും കലാകാരന്‍റെ പ്രതിഷേധം.
ചില ഒന്നിച്ചുള്ള ദുബായ് യാത്രകളിൽ ആ വയലിൻ സൂക്ഷിക്കാൻ ഏല്പിച്ചു
പിന്നെ, ക്ഷണനേരം കൊണ്ട് അവിടെ ജനകൂട്ടമായി. ഒരു പിടി ക്ലാസ്സിക് മാസ്റ്റർ പീസുകൾ. ഒന്നും മിണ്ടാതെ കണ്ണടച്ച്, കാതോർത്ത്, കൈ കോർത്തു നിന്ന്, കാറ്റിൽ ഉലയുന്ന പൂക്കളുടെ കൂട്ടം പോലെ നിന്നവരുടെ കണ്ണുകളിലെ ആരാധന ഇന്നും ഓർമയുണ്ട്. സംഗീതത്തിനു ഭാഷ ഇല്ല എന്ന് ഓർമിപ്പിച്ചു ആ നിഷ്കളങ്കമായ ചിരി.
ദുബായ് പരിപാടികൾക്ക് ഉള്ള യാത്രകളിൽ വീണ്ടും കണ്ടു മുട്ടിയപ്പോൾ ഒന്നിച്ച് ക്യാമ്പസ് കാലം ഓർത്തെടുത്തു. ചില ഒന്നിച്ചുള്ള ദുബായ് യാത്രകളിൽ ആ വയലിൻ സൂക്ഷിക്കാൻ ഏല്പിച്ചു. വിഗ്രഹം കയ്യിൽ കിട്ടിയ അവസ്ഥയായിരുന്നു അത്. ആ വിസ്മയം പിന്നീട് മകൻ അപ്പുവിന്റെ വയലിൻ കമ്പത്തിനു പ്രചോദനമായിട്ടുണ്ട്.
അവന്റെ വയലിൻ പഠനത്തിനു പിന്തുണയും, വീഡിയോകൾ കണ്ടു നല്ല മാർഗനിർദേശവുമായി സന്ദേശങ്ങൾ വന്നു. അവനു നല്ലൊരു ടീച്ചറിനെ തപ്പി തരാം. പഠിപ്പിക്കണം നേരിൽ കാണണം എന്ന് പറഞ്ഞു അവസാനിപ്പിച്ചു ബാലു പോയി.
അപ്പുവിന്റെ വയലിൻ കാണുമ്പോൾ വെറുതെ ഒരു പേടിയും
ജോലി തിരക്കിൽ ദുബായ് പരിപാടികൾക്ക് പലതിനും വന്നിട്ടും, അറിഞ്ഞിട്ടും കാണാൻ പോയില്ല. ഇപ്പോൾ ശബ്ദമില്ലാതെ ചിരിക്കുന്ന ആ മുഖം, ചിരിക്കുമ്പോൾ ചെറുതാകുന്ന ആ കണ്ണുകൾ, പൂക്കൾ സംസാരിക്കും പോലെ വളരെ നേർത്ത സ്വരത്തിൽ ചിരിച്ചു കൊണ്ട് കൈകൾ ഇളക്കി ഉള്ള സംസാരം... അത് മാത്രം ഉള്ളിൽ.
ഉള്ളിൽ കുരുങ്ങി പോയ എന്തോ ഉണ്ട്. അതിജീവിക്കാൻ പറ്റാത്ത എന്തോ ഒന്ന്. ഒപ്പം അപ്പുവിന്റെ വയലിൻ കാണുമ്പോൾ വെറുതെ ഒരു പേടിയും. ഏത് ഉറച്ചു നിൽക്കുന്ന വൻവൃക്ഷത്തെയും ഉലക്കുന്ന, ആ വയലിൻ വേഗത ഇനി ഇല്ല എന്ന് ഓർക്ക വയ്യ. അത് പോലൊന്നു ഇനി ഉണ്ടാവുകയുമില്ല.
ആ വിരലുകൾക്ക് കണ്ണീർ ചുംബനം... സുഖമായി ഉറങ്ങൂ ബാലൂ. Adieu Comrade