ബീജിംഗ്: ഒരു യുവതിയെ റോഡിലേക്ക് തള്ളിയിട്ട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൈയിലുള്ളതെല്ലാം തട്ടിയെടുക്കാനായിരുന്നു അയാളുടെ ശ്രമം. അവള്‍ ആവും വിധം അത് ചെറുക്കാന്‍ ശ്രമിച്ചു. അതിനിടെയാണ് അപ്രതീക്ഷിതമായി കാര്യങ്ങള്‍ മാറി മറിഞ്ഞത്. നാട്ടുകാരുടെ ഇടപെടല്‍. അതോടെ കവര്‍ച്ചക്കാരന്റെ കാര്യം പരുങ്ങലിലായി. നാട്ടുകാര്‍ അയാളെ നന്നായി തന്നെ കൈകാര്യം ചെയ്തു. 

ചൈനയിലാണ് ഈ സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.