റിസപ്ഷനിലേക്ക് കടന്നാല്‍ ജുറാസിക് പാര്‍ക്ക് സിനിമ പോലെയാണ്. ദിനോസറിനോട് കാര്യം പറഞ്ഞാല്‍ മതി. ജപ്പാനീസ്, ഇംഗ്ലീഷ്, ചൈനീസ്, കൊറിയന്‍ ഇതില്‍ ഏതുഭാഷയും തെരഞ്ഞെടുക്കാം. ബാക്കിയെല്ലാ കാര്യങ്ങളും റോബോട്ട് നോക്കിക്കോളും. 

ടോക്യോ: ജപ്പാനിലെ ഈ പ്രശസ്തമായ ഹോട്ടല്‍ അതിഥികള്‍ക്കായി കുറച്ച് അദ്ഭുതങ്ങളൊക്കെ കാത്തുവച്ചിട്ടുണ്ട്. അവിടെയെത്തുന്നവരെ സ്വാഗതം ചെയ്യുന്നതു മുതല്‍ റൂമിലേക്കെത്തിക്കുന്നതുവരെ റോബോട്ടുകളാണ്. വെറും റോബോട്ടല്ല റിസപ്ഷനിലിരിക്കുന്നത് ദിനോസര്‍ റോബോട്ടാണ്.

റിസപ്ഷനിലേക്ക് കടന്നാല്‍ ജുറാസിക് പാര്‍ക്ക് സിനിമ പോലെയാണ്. ദിനോസറിനോട് കാര്യം പറഞ്ഞാല്‍ മതി. ജപ്പാനീസ്, ഇംഗ്ലീഷ്, ചൈനീസ്, കൊറിയന്‍ ഇതില്‍ ഏതുഭാഷയും തെരഞ്ഞെടുക്കാം. ബാക്കിയെല്ലാ കാര്യങ്ങളും റോബോട്ട് നോക്കിക്കോളും. 

ഹെന്‍‌ നാ ഹോട്ടലിലെ ഈ റോബോട്ടുകള്‍ അതിഥികള്‍ക്ക് ചെറിയൊരു പരിഭ്രമമുണ്ടാക്കുമെങ്കിലും പിന്നെയത് കൌതുകത്തിന് വഴിമാറും. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക്. 2015-ല്‍ നാഗസാക്കിയിലാണ് ഹെന്‍ നാ ഹോട്ടല്‍ തുടങ്ങുന്നത്. ലോകത്തിലെ ആദ്യത്തെ റോബോട്ട് സ്റ്റാഫുകള്‍ കൈകാര്യം ചെയ്യുന്ന ഹോട്ടലും ഇതായിരിക്കാം. ട്രാവല്‍ ഏജന്‍സി ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഈ സംവിധാനം എട്ട് ഹോട്ടലുകളിലാണുള്ളത്. 

തൊഴിലാളി ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാന്‍ ഈ റോബോട്ട് സംവിധാനം സഹായിക്കുന്നുണ്ടെന്നാണ് ഹോട്ടല്‍ മാനേജ്മെന്‍റ് പറയുന്നത്.