'മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാമെന്ന് ഡിസി ബുക്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. . ബഷീന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു'-വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
തിരുവനന്തപുരം: സംഘപരിവാര്‍ ഭിഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ നാളെ പുസ്തകരൂപത്തില്‍ പുറത്തിറങ്ങും. ഡിസി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത ഡിസൈനര്‍ സൈനുല്‍ ആബിദാണ് പുസ്തകത്തിന്റെ കവര്‍ തയ്യാറാക്കിയത്.

ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് നോവലിസ്റ്റ് ഹരീഷ് പറഞ്ഞിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധികരിച്ച് കൊണ്ടിരിക്കെയാണ് ഭീഷണികളെ തുടര്‍ന്ന് നോവല്‍ പിന്‍വലിച്ചത്.
'മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാമെന്ന് ഡിസി ബുക്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. '. ബഷീന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു'-വാര്‍ത്താ കുറിപ്പില്‍ പറയുന്നു. .jpg)
നോവല്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ കടുത്തഭീഷണിയുയര്‍ന്നതായി ഹരീഷ് പരാതിപ്പെട്ടിരുന്നു. നോവലിന്റെ രണ്ടാമധ്യായത്തിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്നഒരു സംഭാഷണത്തിലെപരാമര്‍ശത്തിനെതിരെസംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തത്തിയിരുന്നു. ഹരീഷിനെതിരെയും ഭീഷണികളുമുണ്ടായി. ഭാര്യക്കെതിരെ നടന്ന അധിക്ഷേപത്തിനെതിരെ വനിതാകമ്മീഷനിലും ഹരീഷ് പരാതി നല്‍കിയിരുന്നു.
50 വര്‍ഷം മുന്‍പുള്ള കുട്ടനാട്ടിലെ ജീവിതമാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചതെന്നും മുന്നോട്ട് പോകാനാകില്ലെന്ന സാഹചര്യത്തിലാണ് പിന്‍മാറ്റമെന്നും ഹരീഷ് വ്യക്തമാക്കിയിരുന്നു. അരനൂറ്റാണ്ട് മുമ്പ്കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ. കഴിഞ്ഞ വര്‍ഷിത്തെ മികച്ച കഥാകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഹരീഷിനായിരുന്നു.
