ഒരു ഫനറ്റിക്കിനോടും ജനാധിപത്യത്തെ പറ്റിയും മനുഷ്യാവകാശത്തെയും പറഞ്ഞ് സമയം കളയണ്ട, നമ്മള്‍ ജനാധിപത്യവാദികള്‍ തന്നെയായി ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് ജീവിച്ചു കാണിച്ചുകൊടുത്താല്‍ മതി. 

ഇനി, ഈ ‘സമരം’ നയിക്കാന്‍ സംഘപരിവാര്‍ അവരുടെ സൊ-കോള്‍ഡ്‌ നേതാക്കളെ കേരളത്തിലേക്ക് പറഞ്ഞയക്കുകയും ചെയ്യും. ശ്രീ ശ്രീ രവിശങ്കറും സദ്‌ഗുരുവും ബാബാ രാംദേവും അവരുടെ ലോക്കല്‍ പാര്‍ട്ട്നേഴ്സുമായി വരും. അമിത് ഷാ എന്തായാലും ഇപ്പോള്‍ വരും. നരേന്ദ്രമോദി തിരഞ്ഞെടുപ്പിനുമുമ്പ്‌ രണ്ടു തവണ വരും. അയ്യപ്പന്‍റെ കാര്യത്തില്‍ ‘അവിശ്വാസികള്‍ക്ക്‌’ എന്ത് കാര്യം എന്ന് ഇവരൊക്കെ ഒരേ സ്വരത്തില്‍ ചോദിക്കും.

പൌരബോധത്തില്‍ ഇത്തിരി ‘സമാധാന’മുള്ള ഇടം എന്ന് വിട്ട്, “ആധ്യാത്മികത”, നമ്മുടെ ജീവിതത്തെത്തന്നെ ‘കുള’മാക്കാന്‍ പോകുന്ന ലക്ഷണമുണ്ട്, ശബരിമല വിഷയത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന കോലാഹലത്തില്‍.

സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച സുപ്രീംകോടതി വിധിക്ക് ശേഷം, ‘ശബരിമല-ഇഷ്യൂ’, കൃത്യമായും ഒരു ലോ ആന്‍ഡ് ഓര്‍ഡര്‍ (Law & Order) വിഷയമാണ്, അതിനെ പിന്നെയും വിശ്വാസത്തിന്‍റെ പ്രശ്നമാക്കുന്നത്, കോലാഹലമാക്കുന്നത്, കുടിലമായ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ്. മനുഷ്യവിരുദ്ധമായ അന്ധവിശ്വാസങ്ങളെ ഉപേക്ഷിക്കാന്‍ അംഗബലത്തെയല്ല ഒരു സമൂഹവും ആശ്രയിക്കുന്നത്. മറിച്ച്, അതേ സമൂഹത്തില്‍ നിലനില്‍ക്കുന്ന നീതിബോധത്തെയും വിവേകത്തെയുമാണ്. ആ നീതിബോധത്തെ, അതിലേക്ക് എത്തുന്ന വിവേകത്തെ, 'Ready to Wait' എന്ന സര്‍ക്കിളിലേക്ക് പിന്നെയും തട്ടുന്നത്, കുറ്റകരമായ നിലപാടാണ്. അതിന് ഇട കൊടുക്കരുത്.

അയ്യപ്പന്‍റെ കാര്യത്തില്‍ ‘അവിശ്വാസികള്‍ക്ക്‌’ എന്ത് കാര്യം എന്ന് ഇവരൊക്കെ ഒരേ സ്വരത്തില്‍ ചോദിക്കും

ഇനി, ഈ ‘സമരം’ നയിക്കാന്‍ സംഘപരിവാര്‍ അവരുടെ സൊ-കോള്‍ഡ്‌ നേതാക്കളെ കേരളത്തിലേക്ക് പറഞ്ഞയക്കുകയും ചെയ്യും. ശ്രീ ശ്രീ രവിശങ്കറും സദ്‌ഗുരുവും ബാബാ രാംദേവും അവരുടെ ലോക്കല്‍ പാര്‍ട്ട്നേഴ്സുമായി വരും. അമിത് ഷാ എന്തായാലും ഇപ്പോള്‍ വരും. നരേന്ദ്രമോദി തിരഞ്ഞെടുപ്പിനുമുമ്പ്‌ രണ്ടു തവണ വരും. അയ്യപ്പന്‍റെ കാര്യത്തില്‍ ‘അവിശ്വാസികള്‍ക്ക്‌’ എന്ത് കാര്യം എന്ന് ഇവരൊക്കെ ഒരേ സ്വരത്തില്‍ ചോദിക്കും. എങ്കില്‍, അതിനുള്ള ഉത്തരവും നമ്മള്‍ ഇപ്പോഴെ കരുതണം. മതബോധമല്ല, പൌരബോധമാണ് മനുഷ്യനെ സ്വാതന്ത്ര്യത്തിലേക്ക്‌ നയിക്കുന്നത് എന്ന് അല്ലെങ്കില്‍ ആര്‍ക്കാണ് അറിയാത്തത്?

നമ്മള്‍ ജനാധിപത്യവാദികള്‍ തന്നെയായി ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നു

അതിനിടയില്‍ ചെന്നിത്തലയെ കണ്ടാല്‍ കൂവി ഇരുത്താന്‍ മറക്കരുത്. അതിനിടയില്‍, കല്യാണാലോചനയ്ക്ക് വരുന്ന എന്‍.എസ്‌.എസ്‌ നായരോട് താങ്കള്‍ തന്നെയാണല്ലേ ഇപ്പോഴും മഹാരാജാവിനു കുളിക്കാനുള്ള താളി പറിക്കാന്‍ പോവാറ് എന്ന് ചോദിക്കാന്‍ മറക്കരുത്. ഒരു ഫനറ്റിക്കിനോടും ജനാധിപത്യത്തെ പറ്റിയും മനുഷ്യാവകാശത്തെയും പറഞ്ഞ് സമയം കളയണ്ട, നമ്മള്‍ ജനാധിപത്യവാദികള്‍ തന്നെയായി ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് ജീവിച്ചു കാണിച്ചുകൊടുത്താല്‍ മതി. അതിന് ധാരാളം സമയം വേണം, ശ്രമം വേണം.

പിന്നെ മഹാറാണി, അവരെ വീണ്ടും കണ്ടാല്‍ ഒന്ന് നോക്കിക്കോളൂ, ഒന്ന് ചിരിച്ചോളൂ, ‘എന്നെ ഓര്‍ത്തല്ലോ’ എന്ന് അവര്‍ക്കും തോന്നിക്കോട്ടേ. രാത്രിയായാല്‍ പാവം, അവര്‍ക്കും, ഉറങ്ങണമല്ലോ. സമാധാനം പൂജ വഴി മാത്രമല്ല, പുഞ്ചിരി വഴിയും വരും എന്ന് നമുക്കല്ലേ അറിയൂ.