കണ്ണൂര്‍: ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥി ആര്യാ ദയാലിന്‍റെ ആലാപനത്തോടെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വൈറലായി മറിയ സഖാവ് എന്ന കവിത അത് എഴുതിയ സാം മാത്യുവിന്‍റെതല്ലെന്ന് വെളിപ്പെടുത്തല്‍. 2013 ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന പ്രതീക്ഷ ശിവദാസാണ് കവിത എഴുതിയതെന്നുമാണ് ഓണ്‍ലൈനിലെ ചിലര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരം പോസ്റ്റുകള്‍ വ്യാപകമായതോടെ വിടി ബലറാം എംഎല്‍എ പോലും ഇത്തരം ഒരു പോസ്റ്റ് ഷെയര്‍ ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

അതിനിടയില്‍ സഖാവ് തന്‍റെ കവിതയാണ് എന്ന് വ്യക്തമാക്കി പ്രതീക്ഷ ശിവദാസ് തന്നെ തുറന്ന കത്തുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ആര്യാദയാലിന്‍റെ ആലാപനത്തോടെ ‘സഖാവ്’ സോഷ്യല്‍മീഡിയകളില്‍ തരംഗമായി മാറിയത്. അതിനു പിന്നാലെ കവിതയുടെ സൃഷ്ടാവെന്ന രീതിയില്‍ സാം മാത്യുവിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു. സോഷ്യല്‍മീഡിയകളില്‍ സഖാവിന്‍റെ പേരില്‍ ആസ്വാദനങ്ങളും വിമര്‍ശനങ്ങളും ഉയരുന്നതിനിടയിലാണ് സാം മാത്യവിന്‍റെതല്ല കവിത എന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ എത്തിയത്.