പ്രളയകാല കെടുതികളെയും പകർച്ചവ്യാധികളെയും നേരിട്ട നാടാണ്. വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ യുവതലമുറ തുരത്തിപ്പായിക്കുന്ന നാടാണ്. അതുകൊണ്ടു തന്നെ പാര്‍ട്ടിയും സര്‍ക്കാരും ഇത്തരം അശ്ലീലങ്ങളെ നിലക്ക് നിര്‍ത്തണമെന്നും ശാരദക്കുട്ടി പറയുന്നു.
പി.കെ ശശി എം.എല്‍.എയെ പാര്‍ട്ടിയും, സര്‍ക്കാരും നിലക്ക് നിര്‍ത്തണമെന്ന് എസ്. ശാരദക്കുട്ടി. ബിഷപ്പ് ഫ്രാങ്കോയും പി.കെ ശശിയുമൊന്നും സാധാരണവ്യക്തികളല്ലെന്നും അവര്‍ക്കു വേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പത്തായിരം തലകളുണ്ടെന്നും ശാരദക്കുട്ടി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് അപമാനിച്ചുവെന്നും പിന്നീട് നിരന്തരം ടെലിഫോണിലൂടെ ശല്ല്യപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ടെലിഫോണ്‍ വിളികളുടെ രേഖകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലടക്കം പി.കെ ശശിക്കെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്.
പൊതുപ്രവർത്തകയെങ്കിലും, ഇടതു സഹയാത്രികയെങ്കിലും, കന്യാസ്ത്രീയെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടെങ്കിലും പെണ്ണിനെ അധികാരമുപയോഗിച്ചു കുടുക്കാമെന്നും, ഫോണെടുത്താൽ മണിപ്രവാളം ഒലിപ്പിക്കാമെന്നും ഓഫറുകൾ വെച്ചാൽ ഉണ്ടാക്കി വെച്ച കുടുക്കുകളെല്ലാം ചുമ്മാതെയങ്ങ് അഴിച്ചു രക്ഷപ്പെടാമെന്നുമൊക്കെയുള്ള ആ ബോധമുണ്ടല്ലോ അത് പഴയ വിശ്വാമിത്ര ദുഷന്തദേവേന്ദ്രാദികളിൽ നിന്ന് ഒരടി മുന്നോട്ടു സഞ്ചരിക്കാത്ത അധികാര ധാർഷ്ട്യത്തിന്‍റേതാണെന്ന് ശാരദക്കുട്ടി പറയുന്നു.
പ്രളയകാല കെടുതികളെയും പകർച്ചവ്യാധികളെയും നേരിട്ട നാടാണ്. വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ യുവതലമുറ തുരത്തിപ്പായിക്കുന്ന നാടാണ്. അതുകൊണ്ടു തന്നെ പാര്‍ട്ടിയും സര്‍ക്കാരും ഇത്തരം അശ്ലീലങ്ങളെ നിലക്ക് നിര്‍ത്തണമെന്നും ശാരദക്കുട്ടി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്: പൊതുപ്രവർത്തകയെങ്കിലും, ഇടതു സഹയാത്രികയെങ്കിലും, കന്യാസ്ത്രീയെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടെങ്കിലും പെണ്ണിനെ അധികാരമുപയോഗിച്ചു കുടുക്കാമെന്നും, ഫോണെടുത്താൽ മണിപ്രവാളം ഒലിപ്പിക്കാമെന്നും ഓഫറുകൾ വെച്ചാൽ ഉണ്ടാക്കി വെച്ച കുടുക്കുകളെല്ലാം ചുമ്മാതെയങ്ങ് അഴിച്ചു രക്ഷപ്പെടാമെന്നുമൊക്കെയുള്ള ആ ബോധമുണ്ടല്ലോ അത് പഴയ വിശ്വാമിത്ര ദുഷന്തദേവേന്ദ്രാദികളിൽ നിന്ന് ഒരടി മുന്നോട്ടു സഞ്ചരിക്കാത്ത അധികാര ധാർഷ്ട്യത്തിന്‍റേതാണ്. ഏതു പുരോഗമന പ്രസ്ഥാനത്തോടൊപ്പം നടന്നാലും ചിലരിൽ നിന്ന് അത്തരം ഫ്യൂഡൽ പ്രാന്തുകൾ വിട്ടു പോവില്ല.
ജനാധിപത്യത്തിന്‍റെ പേരിൽ മഹിളാ അസോസിയേഷനുകളും, സർക്കാർ ചെലവിൽ വനിതാ കമ്മീഷനുമുണ്ട്. പാർട്ടിയിലും സർക്കാരിലും സമ്മർദ്ദം ചെലുത്താൻ മാത്രം പ്രബലമായ സ്ത്രീബുദ്ധികേന്ദ്രങ്ങളുണ്ട്. നമ്മളെല്ലാം ആണുങ്ങളുടെ താങ്ങില്ലാതെ ജീവിക്കാൻ കഴിവുള്ളവരുമാണ്. പക്ഷേ, സ്വതേ ദുർബ്ബലരായ വീട്ടു പുരുഷന്മാരോടെതിരിടുന്ന ശക്തി പോരാ അധികാരപൗരുഷത്തെ നേരിടാൻ. നമ്മുടെ അനുഭവങ്ങൾ തന്നെ സാക്ഷ്യം പറയുന്നു നമ്മളൊക്കെ വെറും കാഴ്ചപ്പണ്ടങ്ങൾ മാത്രമെന്ന്. നാളെയും നമ്മളെ തോണ്ടി അശ്ലീലം പറഞ്ഞും കണ്ണിറുക്കിയും ഇവർ നിയമസഭയിലേക്കും രാജ്യസഭയിലേക്കും അരമനകളിലേക്കും കയറിപ്പോകും. നാണം കെട്ട സ്ത്രീകളാണ് നമ്മൾ. വെറുതെ കൂകി വിളിക്കുന്നവർ. അവർക്കറിയാം അതൊക്കെ.
പറഞ്ഞിട്ടു കാര്യമില്ലെന്നറിയാം എങ്കിലും പറയുകയാണ്, പ്രളയകാല കെടുതികളെയും പകർച്ചവ്യാധികളെയും നേരിട്ട നാടാണ്. വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ യുവതലമുറ തുരത്തിപ്പായിക്കുന്ന നാടാണ്.
പാർട്ടിയും സർക്കാരും നിലയ്ക്കു നിർത്തണം ഇത്തരം ഒറ്റപ്പെട്ട അശ്ലീലങ്ങളെ. പരാതിപ്പെട്ട് ആഴ്ചകൾ കഴിഞ്ഞാലും കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കാത്തവർ ആരുടെയൊപ്പമെന്നു പറയേണ്ടതില്ല. കൂടുതൽ ഗവേഷണങ്ങളും ആവശ്യമില്ല. ബിഷപ്പ് ഫ്രാങ്കോയും പി.കെ.ശശിയും വെറും വ്യക്തികളല്ല. അവർക്കു വേണ്ടി ചിന്തിക്കാനും പ്രവർത്തിക്കാനും പത്തായിരം തലകളുണ്ട്. അവിടെ വരെ എത്തില്ല ഞങ്ങളുടെ ഒറ്റപ്പെട്ട ഒച്ചകൾ.
