Asianet News MalayalamAsianet News Malayalam

ഏഴ് കൊടുമുടികൾ കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി; ഇന്ത്യയുടെ അഭിമാനമായി ഈ കൊൽക്കത്തക്കാരൻ

2017ൽ നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ നിരകളിലൊന്നായ പിക്കോ ​​ദേ ഓറിസാബ കീഴടക്കിയതിന് പിന്നാലെ തന്റെ പേരിൽ പുതിയൊരു റേക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് സിദ്ധാന്ത.  

Satyarup Siddhanta Becomes World's Youngest To Climb 7 Volcanic Peaks
Author
Kolkata, First Published Jan 16, 2019, 11:33 PM IST

കൊൽക്കത്ത: ആത്മവിശ്വാസവും മനക്കരുത്തും കൊണ്ട് മഹാപർവതങ്ങൾ കീഴടക്കുകയാണ് 35ക്കാരനായ സത്യാറപ് സിദ്ധാന്ത. 2017ൽ നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ നിരകളിലൊന്നായ പിക്കോ ​​ദേ ഓറിസാബ കീഴടക്കിയതിന് പിന്നാലെ തന്റെ പേരിൽ പുതിയൊരു റേക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് സിദ്ധാന്ത.  

അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ അ​ഗ്നിപർവ്വതമായ മൗണ്ട് സിഡ്ലിയിലെ ഏഴ് കൊടുമുടികളാണ് സി​ദ്ധാന്ത കീഴടക്കിയത്. ഇതോടെ ഏഴ് കൊടുമുടികൾ കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന പേര് നേടിയിരിക്കുകയാണ് സിദ്ധാന്ത. മൈനസ് 40 ഡി​ഗ്രി സെൽഷ്യസിൽ ഇന്ത്യൻ സമയം രാവിലെ 6.28 ഓടെയാണ് സിഡ്ലിയിലെത്തിയത്. കൈയ്യിലുണ്ടായിരുന്ന ഇൻ‌റിച്ച് സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്റർ ഉപയോ​ഗിച്ചാണ് സിദ്ധാന്ത കൊടിമുടികളിലെത്തിയത്. 

ആഫ്രിക്കയിലെ മൗണ്ട് കിളിമഞ്ചാരോ, യൂറോപ്പിലെ മൗണ്ട് എൽബ്രസ്, അലാസ്കയിലെ മൗണ്ട് ഡിനാലി, ഫ്രാൻസിലെ മൗണ്ട് മോങ്ക് ബ്ലാങ്ക് തുടങ്ങിയ കൊടുമുടികളും സിദ്ധാന്ത കീഴടക്കിയിട്ടുണ്ട്. കൊൽക്കത്തയിലെ ഹരിദ്വേപൂർ സ്വദേശിയായ സിദ്ധാന്ത ബം​ഗ്ലൂരിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ ജോലി ചെയ്യുകയാണ്.   

Follow Us:
Download App:
  • android
  • ios