നിരവധി പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് മടങ്ങും വഴി അപരിചിതര്‍ പിന്തുടരുകയും ചെയ്യുന്നുണ്ട്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പല മാതാപിതാക്കളും കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കാനും തുടങ്ങിയിട്ടുണ്ട്.
ലണ്ടന്‍: രണ്ടില്‍ ഒന്ന് പെണ്‍കുട്ടികളും സ്കൂള്‍ യൂണിഫോമിലാകുമ്പോള്‍ മോശമായ നോട്ടത്തിനിരയാകുന്നുവെന്ന് പറയുന്നു. പതിനാലിനും ഇരുപത്തിയൊന്നിനും ഇടയിലുള്ള ആയിരം പെണ്‍കുട്ടികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.
ഇതാണ് പഠനത്തിലെ മറ്റ് കണ്ടെത്തലുകള്‍;
66 ശതമാനം പെണ്‍കുട്ടികളും പൊതുവിടത്തില്‍, സ്കൂള്‍ യൂണിഫോമില്‍ അനാവശ്യമായ അശ്ലീലനോട്ടങ്ങള്‍ക്കിരയാകുന്നുണ്ട്.
35 ശതമാനം പെണ്‍കുട്ടികള്‍ തെറ്റായ രീതിയിലുള്ള സ്പര്‍ശമടക്കമുള്ള കൃത്യങ്ങള്‍ നേരിടേണ്ടി വന്നുവെന്നറിയിച്ചു.
എട്ട് വയസൊക്കെ വരുന്ന പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഇരയാവുകയോ, ദൃസാക്ഷിയാവുകയോ ചെയ്യുന്നുണ്ട്.
ഭൂരിഭാഗം പെണ്‍കുട്ടികളും അനുവാദമില്ലാതെ അപരിചിതര്‍ തങ്ങളുടെ സ്കൂള്‍ യൂണിഫോമിലുള്ള ഫോട്ടോയെടുത്തിട്ടുണ്ട് എന്ന് പറഞ്ഞു.
നിരവധി പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് മടങ്ങും വഴി അപരിചിതര്‍ പിന്തുടരുകയും ചെയ്യുന്നുണ്ട്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പല മാതാപിതാക്കളും കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കാനും തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇത്തരം അനുഭവമുണ്ടായാല്‍ എങ്ങനെ നേരിടണമെന്നും പറഞ്ഞുകൊടുക്കുന്നുണ്ട്.
ചാരിറ്റി പ്ലാന്‍ ഇന്‍റര്‍നാഷണല്‍ യു.കെ ആണ് പഠനം നടത്തിയത്.
