Asianet News MalayalamAsianet News Malayalam

സ്വവര്‍ഗ്ഗ അനുരാഗിയായ മകന് പങ്കാളിയെ തേടി പരസ്യം നല്‍കിയ അമ്മ; ഇപ്പോള്‍ പറയുന്നത്

വര്‍ഗ്ഗപ്രണയം കുറ്റകരമാക്കിയുള്ള 377ാം വകുപ്പിനെതിരേയുള്ള  ഇന്നലത്തെ സുപ്രീംകോടതി വിധിയോടെ വിജയിച്ചത് തന്‍റെ അടക്കമുള്ള രക്ഷിതാക്കളുടെ ആഗ്രഹം കൂടിയാണെന്ന് ഇവര്‍ ഒരു ദേശീയ മാധ്യമത്തോട് പറയുന്നു.

Section 377 verdict will pave way for acceptance in society: parents
Author
Mumbai, First Published Sep 7, 2018, 11:44 AM IST

മുംബൈ: ഐപിസി 377 ഇല്ലാതാക്കിയ സുപ്രീംകോടതി വിധിവരും മുന്‍പ് തന്നെ സ്വവര്‍ഗ്ഗ അനുരാഗിയായ മകന് പങ്കാളിയെ തേടി പത്രത്തില്‍ പരസ്യം നല്‍കി വാര്‍ത്ത സൃഷ്ടിച്ച വ്യക്തിയാണ് പദ്മാ അയ്യര്‍. സാമൂഹ്യപ്രവർത്തകയായ പദ്മ അയ്യർ സ്വവർഗാനുരാഗിയായ മകൻ ഹരീഷ് അയ്യർക്കു വേണ്ടി ജീവിതപങ്കാളിയെ തേടി പരസ്യം നൽകിയതിലൂടെയാണ് കൂടുതൽ അറിയപ്പെട്ടത്. അന്ന് നല്‍കിയ പരസ്യവും പക്ഷേ ഫലം കണ്ടു. മകന്റെ വരനാകാൻ നിരവധി ആളുകള്‍ ഇ-മെയിലിലൂടെയും മറ്റും രംഗത്തെത്തി. എന്നാൽ അങ്ങനെയെത്തിയ ആലോചനകളിലൊന്നും മകൻ തൃപ്തനായില്ലെന്ന് മാത്രം.

വര്‍ഗ്ഗപ്രണയം കുറ്റകരമാക്കിയുള്ള 377ാം വകുപ്പിനെതിരേയുള്ള  ഇന്നലത്തെ സുപ്രീംകോടതി വിധിയോടെ വിജയിച്ചത് തന്‍റെ അടക്കമുള്ള രക്ഷിതാക്കളുടെ ആഗ്രഹം കൂടിയാണെന്ന് ഇവര്‍ ഒരു ദേശീയ മാധ്യമത്തോട് പറയുന്നു.നിയമം എതിരായതിനാല്‍ ആൺസുഹൃത്തിനൊപ്പമോ പെൺസുഹൃത്തിനൊപ്പമോ ജീവിക്കാൻ കഴിയാത്ത അനേകരുണ്ട്. 

മെസഞ്ചറിലൂടെയും വാട്സാപ്പിലൂടെയും മറ്റും സംസാരിക്കവെ ഭൂരിഭാഗം കുട്ടികളും സ്വവർഗാനുരാഗത്തെക്കുറിച്ച് തുറന്നു പറയാൻ തങ്ങൾക്ക് ഭയമാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ, ഇനി ആ ഭയത്തിന് പ്രസക്തിയില്ലെന്നും ആ കുട്ടികളെക്കുറിച്ച് ഓർക്കുമ്പോൾ സന്തോഷം തോന്നുന്നെന്നും അവർ പറഞ്ഞു. 

സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാകുന്നതിനെതിരേയുള്ള പരാതിയിൽ ഒപ്പിട്ടവരിൽ ഒരാൾ ഹരീഷായിരുന്നു. സ്വവര്‍ഗ്ഗ പ്രണയികളായ കുട്ടികളെ കൂടി മാതാപിതാക്കള്‍ അംഗീകരിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറണമെന്നും പദ്മാ അയ്യര്‍ക്ക് അഭിപ്രായമുണ്ട്.

Follow Us:
Download App:
  • android
  • ios