മുംബൈ: കുട്ടികള്‍ക്ക് ലൈംഗിക വിദ്യഭ്യാസം നല്‍കണോ?. ഈ ചോദ്യം ഉന്നയിക്കുന്ന ഒരു വെബ് സിരീസ് വരുകയാണ് ഹിന്ദിയില്‍. വൈആര്‍എഫ് ഫിലിംസിന്റെ ഓണ്‍ലൈന്‍ ബ്രാന്റായ വൈ-ഫിലിംസ് നിര്‍മ്മിക്കുന്ന സീരിസിന്റെ പേര് ‘സെക്‌സ് ചാറ്റ് വിത്ത് പപ്പു ആന്റ് പപ്പ’ എന്നാണ്. 

തന്റെ ‘സംശയങ്ങള്‍’ അച്ഛനോടും അമ്മയോടുമൊക്കെ തുറന്ന് ചോദിക്കുന്ന ഒരു കൊച്ചുകുട്ടിയാണ് കേന്ദ്രകഥാപാത്രം. രസകരമായാണ് അവതരണം. ആഷിഷ് പട്ടീലാണ് നിര്‍മ്മാണവും സംവിധാനവും. പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ഇത് പ്രസിദ്ധീകരിക്കും. ഇതിന്‍റെ ട്രെയിലര്‍ കാണാം