എന്നാല്‍ ഗോവയില്‍ അടിച്ചുപൊളിക്കുന്ന ഈ ദമ്പതികള്‍ ശരിക്കും ജീവിതത്തിലും ഭാര്യഭര്‍ത്താക്കന്മാരാണ്.
വെറും ഭാര്യഭര്‍ത്താകന്മാരാല്ല, പത്മഭൂഷന്‍ നേടിയിട്ടുള്ള ഭാര്യഭര്‍ത്താക്കന്മാര്‍. വിപി ധനഞ്ജയനും ഭാര്യ ശാന്ത ധനഞ്ജയനും. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഭരതനാട്യ കലാകാരന്മാര്‍. 78 വയസുള്ള ധനഞ്ജയനും, 73 വയസുള്ള ശാന്തയ്ക്കും ഈ പ്രശസ്തിക്ക് അപ്പുറത്തേക്ക് കീര്‍ത്തി നല്‍കിയിരിക്കുകയാണ് ഈ പരസ്യ ചിത്രങ്ങള്‍. ചെന്നൈ കേന്ദ്രീകരിച്ച് നൃത്ത അദ്ധ്യാപനം നടത്തുകയാണ് ഈ ദമ്പതികള്‍.
സൂസൂപോലുള്ള പരസ്യ ക്യാമ്പെയിനുകള്‍ ചെയ്ത നിര്‍വാണ പ്രോഡക്ഷന്‍ ഹൌസിന്റെ പ്രകാശ് വര്‍മ്മയാണ് ഇത്തരം ഒരു ആശയവുമായി സമീപിച്ചത്. ഓഗില്‍വി എന്ന ഏജന്‍സിക്ക് വേണ്ടിയായിരുന്നു അവരുടെ പരസ്യനിര്‍മ്മാണം, ഇതേ കമ്പനിയുടെ ന്യൂയോര്‍ക്ക് ഏജന്‍സിയിലാണ് ഞങ്ങളുടെ മകന്‍ ജോലി ചെയ്യുന്നത്. എന്നാല്‍ അവന്‍ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, പിന്നീട് നിര്‍വാണ ഇതിന്റെ സ്‌ക്രിപ്റ്റ് അവതരിപ്പിച്ചപ്പോള്‍ ശരിക്കും താല്‍പ്പര്യം ജനിച്ചു, ഇത് ഒരു സാധാരണ പരസ്യചിത്രമല്ലെന്ന് മനസിലായി. പിന്നെ കൂടുതലായി പലതും ചെയ്യാനുള്ള കഥാപാത്രങ്ങളാണ് അതില്‍ എന്നും ബോധ്യമായതോടെ പരസ്യം ചെയ്യാന്‍ തയ്യാറാകുകയായിരുന്നു, ദമ്പതികള്‍ പറയുന്നു.
ഇതുവരെ എന്ത് ചെയ്‌തോ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു പരസ്യങ്ങള്‍, നാലമത്തെ പരസ്യത്തില്‍ ശാന്ത പാരസൈലിംഗ് നടത്തുന്നത് കാണാം. അത് ശരിക്കും ചെയ്തതാണ്. സ്‌കൂട്ടര്‍ ഓടിക്കുക, പാര്‍ട്ടി ഡാന്‍സ്, ഇങ്ങനെ പലതും. ശരിക്കും എനിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ അറിയില്ല ഗോവയില്‍ അത് എന്നെ പഠിപ്പിക്കാന്‍ ഒരു ട്യൂട്ടറെ ഏര്‍പ്പാടാക്കി. ഒടുവില്‍ നടക്കില്ലെന്ന് കണ്ടപ്പോള്‍ അത് ഡ്യൂപ്പാണ് ചെയ്തത്. അതും ഡ്യൂപ്പായി വന്നതല്ല, വഴിയിലൂടെ പോകുന്ന ഒരാള്‍.. അയാളെ ദൈവം അയച്ചതാണെന്ന് തോന്നുന്നു. സാധാരണ മുണ്ടും കുര്‍ത്തയും ധരിക്കുന്ന എനിക്ക് പാന്റും ഷര്‍ട്ടും, ഷോര്‍ട്ട്‌സും ഒക്കെ പുതിയ അനുഭവമായിരുന്നു, ഇങ്ങനെ രസകരമായ പലകാര്യങ്ങളും ഇതിനിടയില്‍ നടന്നുവെന്ന് ധനഞ്ജയന്‍ പറയുന്നു.
ബോട്ടില്‍ ഡാന്‍സ് ചെയ്യുന്ന ഭാഗം ഷൂട്ട് ചെയ്യുമ്പോള്‍ നല്ല ചൂടായിരുന്നു. കാലവസ്ഥയും മോശം. എന്നാല്‍ യൂണിറ്റ് നന്നായി സഹായിച്ചു. ഇത് നിങ്ങളുടെ സ്ഥലം, നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാം എന്നാണ് സംവിധായകന്‍ പ്രകാശ് പറഞ്ഞത്. ഞങ്ങള്‍ക്ക് അപരിചതമായിരുന്നു ഡാന്‍സ്. എങ്കിലും അത് ആസ്വദിച്ച് ചെയ്തുവെന്ന് ദമ്പതികള്‍ പറയുന്നു.

നേരത്തെ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ചില പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അതിലൊന്നും ഡാന്‍സിന് അവസരം ലഭിച്ചില്ല. ഇപ്പോഴാണ് അത് സാധിച്ചത് ശാന്ത ധനഞ്ജയന്‍ പറയുന്നു. മികച്ച പ്രതികരണമാണ് പരസ്യം സംബന്ധിച്ച് കിട്ടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫോണുകളും സന്ദേശങ്ങളും വരുന്നുണ്ട്. ഞങ്ങള്‍ നാച്യൂറലായി അഭിനയിക്കുന്നു എന്നാണ് പലരുടെയും അഭിപ്രായം, തെരുവിലൂടെ പോകുമ്പോള്‍ അവര്‍ ഞങ്ങളെ തിരിച്ചറിയുന്നു, നിങ്ങള്‍ ഡാന്‍സര്‍മാര്‍ മാത്രമല്ല നല്ല അഭിനേതാക്കള്‍ കൂടിയാണ് എന്ന് പറയുന്നു.
പതിറ്റാണ്ടുകളായി ഞങ്ങള്‍ ഭരതനാട്യം ചെയ്യുന്നു അതും ഒരു അഭിനയമാണ്. മറ്റൊരു രൂപത്തില്‍ എന്നാല്‍ ഈ പരസ്യങ്ങളില്‍ നാച്യൂറലായി അഭിനയിച്ചു എന്നെയുള്ളു. ഇനി പറ്റിയാല്‍ സിനിമയിലും ഒരു കൈ നോക്കാം എന്നാണ് ഈ ദമ്പതികള്‍ പറയുന്നത്. കേരളത്തിലെ കണ്ണൂര്‍ പയ്യന്നൂര്‍ ആണ് പിവി ധനഞ്ജയന്റെ ജന്മദേശം ശാന്തയും കേരളത്തില്‍ നിന്നു തന്നെ. പതിറ്റാണ്ടുകളായി ചെന്നൈ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
കടപ്പാട്-www.afaqs.com
