പത്ത് ഫേസ്ബുക്ക് കല്‍പനകള്‍


1. നീയല്ലാതെ മറ്റൊരു ഫേക്ക് പ്രൊഫൈല്‍ നിനക്കുണ്ടാകരുത്.


2. ഫോളോവേഴ്‌സ് അഥവാ ഫ്രണ്ട്‌സിന്റെ എണ്ണം നീ വൃഥാ ഉപയോഗിക്കരുത്.


3. മുന്‍കൂര്‍ പോസ്റ്റിടാതെ ആരെയും അണ്‍ഫ്രണ്ട് ചെയ്യരുത്. ആചാരവിധികള്‍ ഒരു കാരണവശാലും തെറ്റിക്കരുത്.


4. തരുന്ന ലൈക്കുകളുടെ എണ്ണം വച്ചു നീ നിന്റെ സുഹൃത്തിനെ വിധിക്കരുത്.


5. അന്യന്റെ പോസ്റ്റുകള്‍ മോഹിക്കരുത്. ഇനി മോഹിച്ചാലും മോഷ്ടിക്കരുത്.


6. നിന്റെ ലൈക്കുകളുടെ വരവുചെലവ് കണക്കുകള്‍ നീ സൂക്ഷിക്കരുത്.


7. ഫ്രണ്ട് ലിസ്റ്റിലുള്ള ശത്രുവാണ് ഫോളോയിങ് ലിസ്റ്റിലുള്ള മിത്രത്തെക്കാള്‍ പലപ്പോഴും ഉപകരിക്കുക. അവരെ തള്ളിപ്പറയരുത്.


8. നിന്‍റെ പോസ്റ്റിനെ പോലെ നീ അന്യന്റെ പോസ്റ്റിനെയും ലൈക്കണം.


9. ഇന്‍ബോക്‌സില്‍ അനുമോദിക്കുന്നവനേക്കാള്‍ കമന്‍റ് ബോക്‌സില്‍ വിമര്‍ശിക്കുന്നവനത്രേ യഥാര്‍ത്ഥ സുഹൃത്ത്.


10. തിരിച്ചു കിട്ടാത്ത ലൈക്കുകളെ പ്രതി ഖേദമരുത്. ലൈക് ഒരു അന്തിമവിധിയല്ല.