ജേക്കബിന്‍റെ ശരീരവും കുടുംബവും കയറിയ ഹെലികോപ്റ്റര്‍ പറന്നുയരാന്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ അതില്‍ തൂങ്ങി. സംമ്പാക്ക എന്നാണ് ഇയാളുടെ പേര് എന്ന് പിന്നീട് വ്യക്തമാക്കി. ഇയാളുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇയാളെ നിലത്ത് ഇറക്കാന്‍ പൈലറ്റ് ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയെങ്കിലും ഇയാളെ ഇറക്കാന്‍ കഴിഞ്ഞില്ലെന്ന് വീഡിയോയില്‍ നിന്നും മനസിലാകും.

ഇയാളെയും കൊണ്ട് ഹെലികോപ്റ്റര്‍ പറന്നുയരുന്നതാണ് പുറത്തുവന്ന വീഡിയോയില്‍ ഉള്ളത് എങ്കിലും പിന്നീട് ഇയാളെ ബുന്‍ഗോമ ഏയര്‍സ്ട്രിപ്പിന് സമീപം കണ്ടെത്തുകയായിരുന്നു. ഇയാളുടെ തലയ്ക്കും, കാലിനും വലിയ പരിക്ക് പറ്റിയിട്ടുണ്ട്. ഇയാളെ ബുന്‍ഗോമ കണ്‍ട്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനിടയില്‍ ജേക്കബ് ജുമയുടെ മരണവുമായി ബന്ധപ്പെട്ട് കെനിയന്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്.