ഗര്‍ഭകാലം തികച്ചും വ്യത്യസ്തമായ ഒന്നാണ്. പലര്‍ക്കും ആ സമയത്ത് പുറത്തിറങ്ങാനേ മടിയായിരിക്കും. പ്രത്യേകിച്ച്, സെലബ്രിറ്റികള്‍. എന്നാല്‍, മോഡലില്‍നിന്നും ബോളിവുഡ് താരമായി മാറിയ ശ്വേത സാല്‍വെ ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു നിലപാടാണ് സ്വീകരിച്ചത്.

ഗര്‍ഭകാലത്തെ ഫോട്ടോ ഷൂട്ടിലൂടെയാണ് താരം ശ്രദ്ധേയായത്. ഗര്‍ഭം സ്ത്രീ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളെ പോസിറ്റീവായി സമീപിക്കാനുള്ള ഊര്‍ജ്ജം തരുന്നതാണ് സാല്‍വെയുടെ ഈ ചിത്രങ്ങള്‍. 


പ്രമുഖ ഫോട്ടോഗ്രാഫര്‍ മോനിഷ അജ്ഗവോങ്കറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. മന്ദിരാ ബേദിയാണ് വസ്ത്ര രൂപകല്‍പന. കാവ്യ ഡിസൂസയാണ് സ്‌റൈര്‍ല്‍ ഒരുക്കിയത്. മേക്കപ്പ് റിഥിമ ശര്‍മ്മ. 

കാണാം,