ലെക്സിക്ക് സംസാരിക്കാനും കഴിയില്ല വീട്ടിലെ പൂളില്‍ വീണ് പോയതായിരുന്നു ലെക്സിയുടെ അനുജന്‍ ലീലാന്‍ഡ് കഴിയും പോലെ ശബ്ദമുണ്ടാക്കിയും ശ്രദ്ധ ക്ഷണിച്ചും അവള്‍ വീട്ടുകാരെ അപകടവിവരമറിയിക്കുകയായിരുന്നു
നോവാ സ്കോട്ടിയയിലുള്ള ലെക്സീ എന്ന ഒമ്പത് വയസുകാരിയാണ് സോഷ്യല് മീഡിയയിലെ ഇപ്പോഴത്തെ താരം. സെറിബ്രല് പാള്സി ബാധിച്ച ലെക്സി വീല്ചെയറിലാണ് സഞ്ചരിക്കുന്നത്. സംസാരിക്കാനും കഴിയില്ല. എന്നിട്ടും അവള് തന്റെ കുഞ്ഞനുജന്റെ ജീവന് രക്ഷിച്ചു.
വീട്ടിലെ പൂളില് വീണ് പോയതായിരുന്നു ലെക്സിയുടെ അനുജന് ലീലാന്ഡ്. ഉടന് തന്നെ കഴിയും പോലെ ശബ്ദമുണ്ടാക്കിയും ശ്രദ്ധ ക്ഷണിച്ചും അവള് വീട്ടുകാരെ അപകടവിവരമറിയിക്കുകയായിരുന്നു.
ലെക്സിയുടെ പിറന്നാള് ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. അതിനിടയിലാണ് ഒന്നര വയസ് പ്രായമുള്ള അനിയന് പൂളിനടുത്തെത്തിയത്. കുഞ്ഞ് വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. ഇത് ലെക്സി കണ്ടു. സംസാരിക്കാനാകാത്തതിനാലും, വീല്ചെയറിലായതിനാലും കഴിയും പോലെ ശബ്ദമുണ്ടാക്കി അമ്മയുടെ ശ്രദ്ധയാകര്ഷിക്കുകയായിരുന്നു അവള്.
ഇതുകണ്ട ലെക്സിയുടെ മുത്തശ്ശി ഉടനെ ലീലാന്ഡിനെ പൂളില് നിന്നും രക്ഷിച്ചു. ലെക്സിയുടെ അമ്മ കെല്ലി പറയുന്നത്, 'ലെക്സി കാരണമാണ് ലീലാന്ഡിന്റെ ജീവന് രക്ഷപ്പെട്ടത്. അത്ര പെട്ടെന്ന് കുഞ്ഞ് പൂളില് വീണുപോയ കാര്യം ശ്രദ്ധയില് പെടുത്തിയില്ലായിരുന്നുവെങ്കില് അപകടം സംഭവിച്ചേനെ' എന്നാണ്.
'ഏത് പ്രായത്തിലും ഹീറോ ഉണ്ടാകാം. അനിയന് പൂളില് വീണപ്പോള് അവന്റെ ജീവന് രക്ഷിക്കാന് ലെക്സി നടത്തിയ ശ്രമങ്ങള് സന്തോഷമുണ്ടാക്കുന്നതാണെ'ന്ന് സ്ഥലത്തെ മേയറും ട്വിറ്ററില് കുറിച്ചിരുന്നു.
