ഒരു ടെലിവിഷന്‍ അവതാരകന്‍ കാണിച്ച ആംഗ്യമാണ് ഇപ്പോള്‍ ഓസ്ട്രേലിയയിലെ ചൂടുള്ള ചര്‍ച്ച. ഓസ്ട്രേലിയയിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ രാജ്യാന്തര വാര്‍ത്താ ചാനലായ സ്‌കൈ ന്യൂസിലായിരുന്നു അവതാരകന്‍റെ 'കൈക്രിയ'. തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് അനുകൂലമായ ഘടകങ്ങള്‍ വിവരിക്കുകയായിരുന്ന ധനമന്ത്രി സംസാരിച്ചുകൊണ്ടിരിക്കെയാണ് സംഭവം. വാര്‍ത്തയുടെ പ്രോഡ്യൂസര്‍ക്ക് കൈപ്പത്തി കഴുത്തില്‍ തൊട്ട് അവതാരകന്‍ 'കട്ട് ഹിം, കട്ട് ഹിം' എന്ന് പറഞ്ഞത്.

അവതാരകന്‍ പീറ്റര്‍ വാന്‍ ഓണ്‍സലന്‍ നല്‍കിയ നിര്‍ദ്ദേശം നാട്ടുകാര്‍ തത്സമയം കാണുകയും ചെയ്തു. മൊബൈലില്‍ റെക്കോഡ് ചെയ്ത തത്സമയ വാര്‍ത്താ പരിപാടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.