പാടുന്നതൊന്നും കൃത്യമല്ലെങ്കിലും ആരേയും പിടിച്ചിരുത്തുന്ന എന്തോ ഒന്ന് ഈ മിടുക്കന്‍റെ പാട്ടിലുണ്ട്. അത്രയേറെ ആത്മാര്‍ത്ഥമായിട്ടാണ് അവന്‍ പാടുന്നത്. 

'വാതില്‍ തുറക്കു നീ കാലമേ, കണ്ടോട്ടേ സ്നേഹ സ്വരൂപനേ...' എന്ന് തുടങ്ങുന്ന പാട്ട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. അത് പാടുന്ന ഈ കുഞ്ഞിനെ തേടുകയാണ് സോഷ്യല്‍ മീഡിയ. നിരവധി പേരാണ് സംഗതിയൊന്നുമില്ലെങ്കിലെന്താ, എന്ത് രസമാണ് കേള്‍ക്കാന്‍ എന്ന് പറഞ്ഞ് പാട്ട് ഷെയര്‍ ചെയ്തിരിക്കുന്നത്. പാടുന്നതൊന്നും മുഴുവനായും കൃത്യമല്ലെങ്കിലും ആരേയും പിടിച്ചിരുത്തുന്ന എന്തോ ഒന്ന് ഈ മിടുക്കന്‍റെ പാട്ടിലുണ്ട്. അത്രയേറെ ആത്മാര്‍ത്ഥമായിട്ടാണ് അവന്‍ പാടുന്നത്. എന്നാല്‍ വീഡിയോയിലുള്ള കുട്ടി ആരാണെന്നോ, എവിടെ വച്ചാണ് പാടുന്നതെന്നോ ആര്‍ക്കുമറിയില്ല.

ആ പാട്ടില്‍ തീര്‍ന്നില്ല. 'പള്ളിവാള് ഭദ്രവട്ടകം' എന്ന പാട്ടും ഈ മിടുക്കന്‍ പാടുന്നുണ്ട്. അത് തനിച്ചല്ല പാടുന്നത്. ഒരു പെണ്‍കുട്ടി കൂടി കൂട്ടിനുണ്ട്. രണ്ടുപേരെയും അറിയില്ല. പക്ഷെ, പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. എല്ലാവര്‍ക്കും അറിയേണ്ടത് ഏതാണീ കൊച്ചുമിടുക്കക്കരെന്നാണ്.