കാലിഫോര്‍ണിയ: ഗ്ലാമറിന്റെ ലോകം ഉപേക്ഷിച്ച് ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞ പ്രശസ്ത മോഡല്‍ സോഫിയ ഹയാത്ത് ഇപ്പോള്‍ ഇന്ത്യന്‍ ആത്മീയതയില്‍ മുഴുകിയിരിക്കുകയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ സോഫിയാ ഹയാത്ത് ഈയിടെ നടത്തിയ ഇന്ത്യന്‍ യാത്രകളുടെ അനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഔറംഗബാദിലെ കൈലാശ് ക്ഷേത്രത്തില്‍ നടത്തിയ യാത്രയിലുടനീളം ശിവഭക്തിയുടെ ലഹരിയിലായിരുന്നു താനെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി.
ശരീര പ്രദര്‍ശനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ സോഫിയ ഹയാത്ത് സന്യാസിനി ആയി. താന്‍ സന്യാസ ജീവിതത്തിലേക്ക് മാറിയതായി സോഫിയ ഇന്‍സ്റ്റഗ്രാമിലൂടെയാണ് നേരത്തെ അറിയിച്ചത്.ഇത് വലിയ വാര്‍ത്തയായിരുന്നു.
തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരാന്‍ പോവുന്നതായി ഏപ്രിലില്‍ സോഫിയ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടിരുന്നു. ' മേക്കപ്പോ മുടിക്ക് ചായം പൂശലോ ഫാഷനോ ഇല്ലങ്കിലും നമ്മള് സുന്ദരികളാണ്. നമ്മള് എന്താണോ ആ നിലയ്ക്ക് തന്നെ പൂര്‍ണ്ണരാണ്. അതല്ലാത്ത ഒരു ബോധം നിങ്ങള്‍ക്ക് തന്നതില്‍ ക്ഷമിക്കുക. ഞാന്‍ മാറി. എല്ലാവരെയും ഞാന്‍ സ്നേഹിക്കുന്നു'ഇതായിരുന്നു അന്നത്തെ സോഫിയയുടെ മെസേജ്.
ഇതിനു ശേഷമാണ് മോഡലിംഗും അഭിനയവുമെല്ലാം നിര്‍ത്തി സോഫിയ സന്യാസിനി ആയി മാറിയത്. ഇപ്പോഴവര്‍ മദര്‍ ഗയ സോഫിയയാണ്. മോഡലില്‍നിന്നും സന്യാസിനിയിലേക്കുള്ള മാറിയ സോഫിയ ഇപ്പോള്‍ ആത്മീയ ജീവിതത്തിന്റെ വിവിധ വശങ്ങള് തിരയുകയാണ്.
കൈലാശ് ക്ഷേത്രത്തിലെ അനുഭവം തന്നെ അമ്പരപ്പിച്ചതായി അവര്‍ എഴുതുന്നു. ശിവലിംഗം കാണ്‍കെ മാന്ത്രികമായ ഒരനുഭൂതിയില്‍ താന്‍ ലയിച്ചുപോയതായി അവര്‍ എഴുതുന്നു. ശിവന് തന്നിലും താന്‍ ശിവനിലും പുനര്‍ജനിച്ചതായും അവര്‍ എഴുതുന്നു.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന് വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.