തുര്‍ക്കി : തുര്‍ക്കിയിലെ പ്രാദേശിക ചാനലിന്‍റെ ലൈവ് പരിപാടിക്കിടെ പൂച്ച കടന്നുവന്ന വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുന്നു. ക്ഷണിക്കാതെ പെട്ടെന്ന് എത്തിയ പൂച്ചയെ കണ്ട് ആദ്യം ഒന്ന് അമ്പരന്ന അവതാരകന്‍ ആ പരിഭവമൊന്നും മുഖത്ത് കാട്ടാതെ അല്‍പ്പനേരം പിടിച്ചു നിന്നും. എന്നാല്‍ ലാപ്‌ടോപ്പുകൂടി പൂച്ച കയ്യടക്കിയതോടെ കളി കാര്യമായി. തുടര്‍ന്ന് അവതാരകന്‍ പ്രൊഡ്യൂസര്‍മാരുടെ സഹായം തേടേണ്ടിവന്നു.