പാമ്പ് വരുന്നത് കണ്ട പൂച്ച അന്തം വിട്ട് നോക്കിനില്‍ക്കുന്നത് കാണാം

ആദ്യമായി ഒരു പാമ്പിനെ കണ്ടാല്‍ എങ്ങനെയിരിക്കും. ഈ പൂച്ചയാണെങ്കില്‍ അന്തംവിട്ടു നില്‍ക്കും. കാനഡയില്‍ നിന്നുള്ള വീഡിയോ ആണിത്. പൂച്ചയുടെ ഉടമയാണ് വീഡിയോ പങ്കുവച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

വീഡിയോയില്‍, മേശപ്പുറത്ത് വച്ചൊരു കാര്‍ഡ്ബോര്‍ഡ് പെട്ടിക്കടിയില്‍നിന്നും പാമ്പ് മെല്ലെ വരുന്നത് കാണാം. ഇത് കണ്ട പൂച്ച അന്തം വിട്ട് ഇതെന്ത് ജീവിയെന്ന നിലയില്‍ നോക്കിനില്‍ക്കുകയാണ്. 

'അനങ്ങരുത്' എന്നൊരു സ്ത്രീയുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. പൂച്ചയുടെ ഉടമ ലിന്‍ഡേ പറയുന്നത്, 'ടിജെ എന്ന പൂച്ച വളരെ ഫ്രണ്ട്‍ലിയാണ്. പക്ഷെ, പാമ്പിനെ കണ്ടപ്പോഴവന് എന്താണ് പറ്റിയതെന്നറിയില്ലെ'ന്നാണ്. 

വീഡിയോ: