മുംബെ: പോണ്‍ നടിയില്‍നിന്ന് ബോളിവുഡ് സിനിമയിലെ പ്രമുഖ നടിയായി മാറിയ സണ്ണി ലിയോണ്‍ വീണ്ടും കളം മാറുന്നു. എഴുത്താണ് പുതിയ വഴി. വെറും എഴുത്തല്ല കഥയെഴുത്ത്. അതും ഇറോട്ടിക് കഥകള്‍. സണ്ണി ലിയോണ്‍ എഴുതിയ 12 കഥകളുടെ സമാഹാരം ഇതാ പുറത്തിറങ്ങുകയാണ്. മധുര സ്വപ്‌നങ്ങള്‍ എന്നാണ് സമാഹാരത്തിന്റെ പേര്.
മൊബൈലില്‍ അനായാസം പുസ്തക വായന സാദ്ധ്യമാക്കുന്ന ജഗര്‍നോട്ട് എന്ന മൊബൈല്‍ ആപ്പിലാണ് ഈ കഥകള്‍ പ്രത്യക്ഷപ്പെടുന്നത്. ഓരോ രാത്രിയും ഓരോ കഥകള്‍ എന്ന രീതിയിലാണ് ഇതില്‍ കഥകള്‍ പോസ്റ്റ് ചെയ്യുക. ഓരോ കഥയും വായിക്കാന്‍ ചെറിയ തുക നല്‍കേണ്ടി വരുമെന്ന് ജഗര്‍നോട്ട് വ്യക്തമാക്കുന്നു.
സംഗതി ഇറോട്ടിക് കഥകള്‍ ആണെങ്കിലും ലക്ഷ്യം സ്ത്രീ വായനക്കാര്‍ ആണെന്നും സണ്ണി പറയുന്നു. അതിനാല്‍, അതിര് വിടാതെ സൂക്ഷിച്ചിട്ടുണ്ട്. തന്നെ പോലെ ഒരു സ്ത്രീ വായിക്കാന്‍ ആഗ്രഹിച്ച കഥകള്‍ ലളിതമായ ഭാഷയില്‍ എഴുതാനാണ് ശ്രമിച്ചത്. ലൈംഗികതയാണ് മുഖ്യ വിഷയമെങ്കിലും അതിന് തന്റെ ജീവിതവുമായി ബന്ധമില്ലെന്നും സണ്ണി ലിയോണ്‍ പറയുന്നു.
എഴുത്ത് പണ്ടേ ഉണ്ടായിരുന്നു എന്ന് സണ്ണി ലിയോണ്‍ പറയുന്നു. ചെറുപ്പത്തില്‍ ഡയറി എഴുതുമായിരുന്നു. അമ്മ അത് വായിച്ച ശേഷമാണ് അത് ഇല്ലാതായത്. പിന്നീട് പല തവണ പല കഥകളും ആശയങ്ങളും മനസ്സില്‍ വന്നിരുന്നു. അതൊന്നും പക്ഷേ, എഴുതി വെച്ചില്ല. ഇപ്പോള്‍ ജഗര്‍നോട്ട് കഥക എഴുതാന്‍ ആവശ്യപ്പെട്ട് സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് മാസം എടുത്താണ് ഈ കഥകള്‍ എഴുതിത്തീര്‍ത്തത് എന്ന് സണ്ണി ലിയോണ്‍ പറയുന്നു.