വെസ്റ്റേണ്‍ യൂണിയന്‍, പേ പാല്‍ മുതല്‍ ക്രിപ്റ്റോ കറന്‍സി, ബിറ്റ്കോയിന്‍ വരെ ഉപയോഗിച്ചാണ് പണമിടപാടുകള്‍ നടക്കുന്നത്
രണ്ട് തരത്തിലാണ് കുഞ്ഞുങ്ങളെ ഓണ്ലൈന് റാക്കറ്റ് ഉപയോഗിക്കുന്നത്. ഒന്ന്, ഓണ്ലൈന് വഴി കുഞ്ഞുങ്ങളെ വില്പന നടത്തുകയും അതിലൂടെ പണമുണ്ടാക്കുകയും ചെയ്യുക. രണ്ട്, കുഞ്ഞുങ്ങളെ കാമറക്ക് മുന്നില് നിര്ത്തി ലൈംഗിക ക്രിയകള് ചെയ്യിപ്പിച്ച് ദൃശ്യങ്ങള് തല്സമയം പുറത്തുവിടുക. കുഞ്ഞുങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും പണമോ മറ്റ് സമ്മാനങ്ങളോ നല്കി അവരെ വലയിലാക്കുകയും ചെയ്ത ശേഷമാണ് ഫിലിപ്പൈന് റാക്കറ്റ് ദൃശ്യങ്ങള് പകര്ത്തുന്നത്. 13 മുതല് 17 വയസുവരെയുള്ള കുട്ടികളെയാണ് ഇതിന് ഉപയോഗിക്കുന്നത്.
ലണ്ടന്: കുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ തല്സമയ ദൃശ്യങ്ങള് ഇന്റര്നെറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന സംഘങ്ങള് വ്യാപകം. ഏഷ്യന് രാജ്യങ്ങളിലെ കുട്ടികളെയാണ് സമ്മാനങ്ങളും മറ്റും നല്കി ലൈംഗികമായി ഉപയോഗിക്കുകയും ആ ദൃശ്യങ്ങള് ഓണ്ലൈന് വഴി തല്സമയ സംപ്രേഷണം നടത്തുകയും ചെയ്യുന്നത്. ഫിലിപ്പീന് കുഞ്ഞുങ്ങളുടെ ഇത്തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള് കണ്ട എട്ടു ബ്രിട്ടീഷുകാരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്ന്നാണ് ഫിലിപ്പീന്സ് കേന്ദ്രമാക്കിയ പിഡോഫീല് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള് പുറത്തുവന്നത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങള് ലഭിച്ചതിനെ തുടര്ന്ന് ഫിലിപ്പീന്സില് പൊലീസ് അന്വേഷണം വ്യാപകമാക്കി.
ബ്രിട്ടനില് നിന്നടക്കമുള്ളവര് ഫിലിപ്പൈന് കുഞ്ഞുങ്ങളെ ഓണ്ലൈന് വഴി ചൂഷണം ചെയ്യുന്നത് വളരെ ഗുരുതരമായ നിരക്കില് കൂടുന്നതായി ബ്രിട്ടീഷ് നാഷണല് ക്രൈം ഏജന്സി വ്യക്തമാക്കി.
വിദേശരാജ്യങ്ങളിലെ പീഡോഫൈലുകള്ക്കായി വീഡിയോകള് തയ്യാറാക്കുന്ന റാക്കറ്റാണ് ഏഷ്യന് രാജ്യങ്ങളില് സജീവമായി പ്രവര്ത്തിക്കുന്നത്. കുഞ്ഞുങ്ങളുടെ ദൃശ്യങ്ങളും മറ്റും തല്സമയം പുറത്തുവിടുകയാണ് ഈ സംഘങ്ങള്. വെസ്റ്റേണ് യൂണിയന്, പേ പാല് എന്നീ മണി ട്രാന്സ്ഫര് സംവിധാനങ്ങള് മുതല് ക്രിപ്റ്റോ കറന്സി, ബിറ്റ്കോയിന് എന്നിവ വരെ ഉപയോഗിച്ചാണ് പണമിടപാടുകള്.
രണ്ട് തരത്തിലാണ് കുഞ്ഞുങ്ങളെ ഓണ്ലൈന് റാക്കറ്റ് ഉപയോഗിക്കുന്നത്. ഒന്ന്, ഓണ്ലൈന് വഴി കുഞ്ഞുങ്ങളെ വില്പന നടത്തുകയും അതിലൂടെ പണമുണ്ടാക്കുകയും ചെയ്യുക. രണ്ട്, കുഞ്ഞുങ്ങളെ കാമറക്ക് മുന്നില് നിര്ത്തി ലൈംഗിക ക്രിയകള് ചെയ്യിപ്പിച്ച് ദൃശ്യങ്ങള് തല്സമയം പുറത്തുവിടുക. കുഞ്ഞുങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും പണമോ മറ്റ് സമ്മാനങ്ങളോ നല്കി അവരെ വലയിലാക്കുകയും ചെയ്ത ശേഷമാണ് ഫിലിപ്പൈന് റാക്കറ്റ് ദൃശ്യങ്ങള് പകര്ത്തുന്നത്. 13 മുതല് 17 വയസുവരെയുള്ള കുട്ടികളെയാണ് ഇതിന് ഉപയോഗിക്കുന്നത്.

കുഞ്ഞുങ്ങളുടെ അടുത്ത ബന്ധുക്കള് വഴി ശേഖരിക്കുന്ന വീഡിയോകളും ഇതിനായി ഉപയോഗിക്കുന്നു. ഫെയ്സ്ബുക്ക് മെസഞ്ചര്, സ്കൈപ്പ്, വാട്ട്സാപ്പ്, സ്നാപ് ചാറ്റ് തുടങ്ങിയ സോഷ്യല്മീഡിയകള് വഴിയാണ് കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും കൈമാറുന്നത്. ഒപ്പം സ്ട്രീമിംഗ് വഴിയും ദൃശ്യങ്ങള് കൈമാറുന്നു.
ബ്രിട്ടനില് നടത്തിയ അന്വേഷണത്തിലാണ് ഫിലിപ്പീന്സ് കേന്ദ്രമായി പ്രവര്ത്തിക്കുന്ന റാക്കറ്റുകളെ കുറിച്ച് വിവരം ലഭിച്ചത്. തുടര്ന്ന് ഫിലിപ്പീന്സ് പൊലീസ് നടത്തിയ റെയ്ഡുകളില് കുഞ്ഞുങ്ങളുടെ ദൃശ്യങ്ങളും മറ്റും കൈമാറാന് ഉപയോഗിച്ച ലാപ്ടോപ്പും സ്മാര്ട്ട്ഫോണുമെല്ലാം കണ്ടെത്തി.
ഈ വര്ഷം മാത്രം 27 കുഞ്ഞുങ്ങളെയാണ് ഫിലിപ്പൈന്സ് പോലീസ് വിദേശ പീഡോഫൈലുകളില് നിന്നും രക്ഷിച്ചത്. കഴിഞ്ഞ വര്ഷം 70 കുട്ടികളെയും, 2016 ല് 48 കുഞ്ഞുങ്ങളെയുമാണ് രക്ഷിച്ചത്. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞും പോലീസ് രക്ഷിച്ചവരിലുള്പ്പെടുന്നു. പാവകള്, കളിപ്പാട്ടങ്ങള്, ബാഗുകള് മുതല് മൊബൈല് ഫോണ് വരെ നല്കിയാണ് കുഞ്ഞുങ്ങളെ ആകര്ഷിക്കുന്നത്.