കഴിഞ്ഞ ഏപ്രിലില്‍ ഒരു അജ്ഞാത കുറിപ്പ് ലണ്ടനില്‍ പ്രചരിച്ചിരുന്നു. 'പണിഷ് എ മുസ്ലീം ഡേ' ആചരിക്കുന്നതിനെ കുറിച്ചായിരുന്നു കത്ത്. മുസ്ലീമായിട്ടുള്ള ജനങ്ങളെ ഉപദ്രവിക്കുന്നതിന് പോയിന്‍റുകളുണ്ടാകുമെന്നും അതിലെഴുതിയിരുന്നു.
എന്തുകൊണ്ടായിരുന്നു 'ടോക്ക് ടു എ മുസ്‌ലിം കാമ്പയിന്‍'
ആഴ്ചകള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ 'ടോക് ടു എ മുസ്‌ലിം' കാമ്പയിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളുയര്‍ത്തിയത്. കാമ്പയിനെ അനുകൂലിക്കുന്നവര്‍ പറഞ്ഞത് ഇസ്ലാമോഫോബിയയ്ക്കെതിരെ സ്നേഹവും സമാധാനവുമായി ഒരുമിച്ചു നില്‍ക്കാനാണ് എന്നാണ്. ഇസ്ലാം മതവിശ്വാസികളായവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെയും മറ്റും പശ്ചാത്തലത്തിലായിരുന്നു കാമ്പയിന്‍.
കഴിഞ്ഞ ഏപ്രിലില്‍ ഒരു അജ്ഞാത കുറിപ്പ് ലണ്ടനില്‍ പ്രചരിച്ചിരുന്നു. 'പണിഷ് എ മുസ്‌ലിം ഡേ' ആചരിക്കുന്നതിനെ കുറിച്ചായിരുന്നു കത്ത്. മുസ്‌ലിംകളെ ഉപദ്രവിക്കുന്നതിന് പോയിന്‍റുകളുണ്ടാകുമെന്നും അതിലെഴുതിയിരുന്നു. മുസ്‌ലിം സ്ത്രീയുടെ തട്ടം മാറ്റിയാല്‍ 25 പോയിന്‍റ്, ഒരു മുസ്‌ലിമിനെ അടിച്ചാല്‍ 500 പോയിന്‍റ് എന്നിങ്ങനെയെല്ലാം കടുത്ത മതവിദ്വേഷം വളര്‍ത്തുന്നതായിരുന്നു ആ കുറിപ്പ് എന്ന് 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറിപ്പ് ചര്‍ച്ചയായതോടെ ഏപ്രില്‍ മൂന്നിന് 'ലവ് എ മുസ്ലീം ഡേ' (#LoveAMuslimDay),#ProtectAMuslimDay കാമ്പയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. പണിഷ് എ മുസ്‌ലിം ഡേയില്‍ നിന്നും ആ മതത്തില്‍ പെട്ടവര്‍ക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കുന്നതിനായിരുന്നു അത്.
ഇന്ത്യയില്‍ അത് #TalkToAMuslim കാമ്പയിനായി. ബ്രിട്ടനിലെ പ്രതിഷേധത്തിന്റെ ഒരു ഭാഗമായിരുന്നു ഇന്ത്യയിലെ കാമ്പയിന്‍. മതം, ജാതി എന്നിങ്ങനെ വേര്‍തിരിച്ച് ചൂഷണം ചെയ്യുന്നവര്‍ക്കും പാർശ്വവത്കരിക്കപ്പെട്ടവര്‍ക്കുമൊപ്പമാണ് തന്റെ പാർട്ടി നിലകൊള്ളുന്നത് എന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു അത്. കോൺഗ്രസിന്‍റേത് മുസ്‌ലിം പാർട്ടിയാണെന്ന ബി.ജെ.പിയുടെ ആരോപണത്തെത്തുടർന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമർശം.
നിരവധി പേര്‍ ഹാഷ്ടാഗ് പോസ്റ്റുചെയ്തു. 'ഞാൻ ഒരു ഇന്ത്യൻ മുസ്‌ലിമാണ്. ഞാനും മനുഷ്യനാണ്. നിങ്ങള്‍ക്ക് എന്നോട് സംസാരിക്കാൻ കഴിയും.' എന്ന പ്ലക്കാര്‍ഡുകളോടെയുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തു തുടങ്ങി. ക്രമേണ അത് ഒരു വലിയ പ്രചാരണമായി വളർന്നു. പ്രചരണത്തിന് അനുകൂലമായി ഒരുപാട് അഭിപ്രായങ്ങളുണ്ടായി. നിലവിലെ സാമൂഹ്യസാഹചര്യത്തില്‍ അതാവശ്യമാണെന്നാണ് പലരും പറഞ്ഞത്.
ഇന്ത്യയിലെ മുസ്‌ലിംകളെ അന്യവല്‍ക്കരിക്കുകയാണ് ഹാഷ്ടാഗ് എന്നായിരുന്നു ചില വിമർശകർ അഭിപ്രായപ്പെട്ടത്. അത് സമൂഹത്തിൽ നിന്നും അകന്നുനില്‍ക്കുന്ന ഒന്നായി മുസ്ലീം വിഭാഗത്തെ മാറ്റിനിര്‍ത്തിയെന്നും അവര്‍ ആരോപിച്ചു.
കടപ്പാട്: ഇന്ത്യന്‍ എക്സ്പ്രസ്
