ബീജിംഗ്: സംഗതി ഗുരുവാണ്. എന്നാലും, പ്രശ്‌നം വരുമ്പോള്‍ തല്ല് ഗുരുവിനും കിട്ടും. ചൈനയിലെ ഒരു കൂട്ടം വിദ്യാര്‍തഥികളാണ് ക്ലാസ് മുറിയിലിട്ട് ഗുരുവിനെ പൊതിരെ തല്ലിയത്. മെങ്‌ചെങ് പ്രവിശ്യയിലെ ഫാന്‍ജി ഹൈ സ്‌കൂളിലാണ് സംഭവം നടന്നത്. 

അധ്യാപകനും ഒരു വിദ്യാര്‍ത്ഥിയുമായുള്ള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് ആക്രമണം നടന്നത്. ക്ലാസില്‍ എത്തിയ അധ്യാപകന്‍ ഒരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി തിരിച്ചു തല്ലി. മറ്റ് കുട്ടികള്‍ ഒപ്പം കൂടി. അധ്യാപകന്‍ തിരിച്ചടിക്കുകയും ചെയ്തു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകന്റെ തല്ല് കിട്ടി. 
ഇതാണ് ആ രംഗങ്ങള്‍: