എന്നാല്‍ ഇവയൊക്കെ കിട്ടിയിട്ടും ലിയുവിന്‍റെ ശവക്കല്ലറ മാത്രം കണ്ടെത്താനായിട്ടില്ല. ആ കല്ലറ എവിടെപ്പോയി എന്നത് എല്ലാക്കാലവും ഗവേഷകരെ അമ്പരപ്പിച്ചിരുന്നു. 

ബെയ്ജിങ്: ഒരു കൃഷി സ്ഥലത്തുനിന്ന് മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ എണ്ണായിരത്തോളം സൈനികരെയും അഞ്ഞൂറിലേറെ കുതിരകളെയുമൊക്കെ കണ്ടെത്തിയാല്‍ എങ്ങനെയിരിക്കും? നാല്‍പത്തിയഞ്ചു വര്‍ഷം മുമ്പ് ചൈനയിലെ ഒരു കൃഷിയിടത്തില്‍ നിന്നും അങ്ങനെ ചിലത് കണ്ടെത്തി. കളിമണ്ണ് കൊണ്ടുണ്ടാക്കിയ സൈനികരുടേയും കുതിരകളുടേയും പ്രതിമകളാണ് ഇങ്ങനെ കണ്ടെത്തിയത്.

ടെറാകോട്ട സൈന്യം എന്നാണ് ഇത് അറിയപ്പെടുന്നത്. ക്വിന്‍ ഷി ഹുവാങ് എന്ന ബിസി 210 മുതല്‍ 290 വരെ ചൈന ഭരിച്ചിരുന്ന രാജാവായിരുന്നു ഈ സൈന്യത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഇതിനകത്ത് സൈനികര്‍ മാത്രമല്ല, രഥവും, പക്ഷികളും, സംഗീതസംഘവും എല്ലാമുണ്ടായിരുന്നു.

മരിച്ചു പോയാലും രാജാവിന് സംരക്ഷണം നല്‍കുന്നതിനും വിനോദത്തിന് വേണ്ടിയായിരുന്നുവത്രെ ഇവയെ എല്ലാം കുഴിച്ചിട്ടിരുന്നത്. ക്വിന്‍‌ ഷി രാജാവിന്‍റെ ടെറാകോട്ട സൈന്യത്തിന്‍റെ അത്ര വലിപ്പമില്ലാത്ത വേറെ പ്രതിമകളും ചൈനയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് 2100 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ലിയു ഹോങ് രാജകുമാരന്‍ ഭരിച്ചിരുന്ന കാലത്തേതാണ് ഇത് എന്നാണ് കരുതുന്നത്. 

എന്നാല്‍ ഇവയൊക്കെ കിട്ടിയിട്ടും ലിയുവിന്‍റെ ശവക്കല്ലറ മാത്രം കണ്ടെത്താനായിട്ടില്ല. ആ കല്ലറ എവിടെപ്പോയി എന്നത് എല്ലാക്കാലവും ഗവേഷകരെ അമ്പരപ്പിച്ചിരുന്നു. ബിസി 141 മുതൽ 87 വരെയായിരുന്നു ലിയു ക്വി എന്ന രാജ്യം ഭരിച്ചിരുന്നത്. ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം മരിച്ചുപോയിരുന്നു എന്ന് ഗവേഷകര്‍ എഴുതുന്നു. 

ചതുരാകൃതിയിലുള്ള അറയിലായിരുന്നു പ്രതിമകളുണ്ടായിരുന്നത്. പ്രതിമകൾ കൂടാതെ ശത്രുക്കളെ നിരീക്ഷിക്കാനുള്ള ‘വാച്ച് ടവറുകളുടെ’ ചെറുരൂപങ്ങളും ഉണ്ടായിരുന്നു. പക്ഷെ, അപ്പോഴും കല്ലറ എവിടെ എന്ന ചോദ്യം മാത്രം ഉത്തരമില്ലാതെ അവശേഷിച്ചു. ഒന്നുകിൽ കല്ലറ ആർക്കും കണ്ടെത്താനാകാത്ത എവിടെയെങ്കിലമുണ്ടാകുമെന്നും, അല്ലെങ്കിൽ അതു നേരത്തെ നശിപ്പിക്കപ്പെട്ടുകാണുമെന്നും കരുതുന്നു. ഇതിന്‍റെ അടുത്ത് 13 അടി ഉയരമുള്ള ഒരു മണ്‍കൂനയ്ക്കു താഴെ കല്ലറയുണ്ടെന്നും പറയുന്നുണ്ട്. ഇവിടെ പുരാവസ്തു ഗവേഷകർ പരിശോധന തുടരുകയാണ്. 

(കടപ്പാട്: ലൈവ് സയന്‍സ്)