Asianet News MalayalamAsianet News Malayalam

അന്ന് ബഹിരാകാശ നടത്തം, ഇപ്പോൾ 'ചലഞ്ചര്‍ ഡീപ്പിലും', ചരിത്രം കുറിച്ച് കാത്തി സള്ളിവന്‍...

ചലഞ്ചർ ഡീപ്പിന്റെ അടിയിലെത്തുന്ന എട്ടാമത്തെ വ്യക്തിയാണ് സള്ളിവൻ. അവർക്കൊപ്പം ആ യാത്രയിൽ കൂട്ടുവന്നത് ദൗത്യത്തിന് ധനസഹായം നൽകിയ പര്യവേക്ഷകനായ വിക്ടർ വെസ്കോവോയായിരുന്നു.  

The first woman to reach the lowest point on earth
Author
Pacific Ocean, First Published Jun 11, 2020, 10:13 AM IST

യുഎസ് ബഹിരാകാശയാത്രിക കാത്തി സള്ളിവൻ എന്നും അസാധ്യമായതിനെ പ്രണയിച്ച വ്യക്തിയാണ്. ബഹിരാകാശത്ത് എത്തിയ ആദ്യത്തെ അമേരിക്കൻ വനിതയാണ് അവർ. എന്നാൽ, അതിലൊതുങ്ങുന്നതല്ല അവരുടെ സാഹസികത. സമുദ്രത്തിലെ ഏറ്റവും ആഴമേറിയ സ്ഥലമായ ചലഞ്ചർ ഡീപ്പിലെത്തിയ ആദ്യത്തെ വനിതയെന്ന ഖ്യാതിയും സള്ളിവൻ നേടിയെടുത്തു. അങ്ങനെ രണ്ടാം തവണവും അവർ ചരിത്രം കുറിച്ചിരിക്കയാണ്. ഒരുപക്ഷേ, ബഹിരാകാശത്തും, ചലഞ്ചർ ഡീപ്പിലുമെത്തിയ ആദ്യത്തെ വ്യക്തിയും അവരായിരിക്കും. 

ചലഞ്ചർ ഡീപ്പിന്റെ അടിയിലെത്തുന്ന എട്ടാമത്തെ വ്യക്തിയാണ് സള്ളിവൻ. അവർക്കൊപ്പം ആ യാത്രയിൽ കൂട്ടുവന്നത് ദൗത്യത്തിന് ധനസഹായം നൽകിയ പര്യവേക്ഷകനായ വിക്ടർ വെസ്കോവോയായിരുന്നു.  DSSV Limiting Factor എന്ന അന്തർവാഹിനിയിലാണ് അവർ യാത്ര ചെയ്യ്തത്. ട്രൈറ്റൺ അന്തർവാഹിനികൾ വികസിപ്പിച്ചെടുത്ത DSSV Limiting Factor, സമുദ്രത്തിന്റെ ആഴമേറിയ ഭാഗങ്ങളിലേയ്ക്ക് വിജയകരമായ പര്യവേഷണം നടത്തിയ ലോകത്തിലെ ആദ്യത്തെ വാഹനമാണ്. ഗ്വാമിൽ നിന്ന് 200 മൈൽ തെക്കുപടിഞ്ഞാറായി പസഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചിൽ 35,000 അടി താഴെയുള്ള സ്ഥലത്താണ് അവർ പോയത്.   

അതിലെന്താ ഇത്ര വലിയ കാര്യം എന്ന് ചിന്തിക്കുണ്ടെങ്കിൽ, അത്തരം ആഴങ്ങളിൽ, അപാരമായ തലയോട്ടി തകർക്കുന്ന സമ്മർദ്ദവും,  അങ്ങേയറ്റത്തെ ഇരുട്ടും, മിക്കവാറും മരവിപ്പിക്കുന്ന തണുപ്പുമാണ് ഉള്ളത്. അവിടങ്ങളിൽ പ്രത്യേക സൂക്ഷ്‍മാണുക്കൾക്ക് മാത്രമേ നിലനിൽക്കാൻ കഴിയൂ. അതായത് ഒരു ചതുരശ്ര ഇഞ്ചിന് 2,200 ടൺ സമ്മർദ്ദമാണ് അന്തർവാഹിനിക്ക് വെളിയിൽ അനുഭവപ്പെട്ടത്. ഏകദേശം പത്തു മണിക്കൂർ എടുത്തു അവർക്കീ ദൗത്യം പൂർത്തിയാക്കാൻ. ഉപരിതലത്തിലേക്ക് തിരിച്ചെത്തിയ ശേഷം കാതി സള്ളിവൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശയാത്രികരുമായി തന്റെ അനുഭവം പങ്കുവെച്ചു. അസാധാരണമായ ഒരു ദിവസമാണ് ഇതെന്ന് അവർ യാത്രപൂർത്തീകരിച്ച ശേഷം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios