മുംബൈ: ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല, തെരുവോരത്തിരുന്ന് മധുരമായി പാടുന്ന ആ ഗായകന്‍ ആരെന്ന്. എല്ലാവരും അടുത്തു വന്നു നിന്നു. പാട്ടു കേട്ടു. ആരൊക്കെയോ അദ്ദേഹത്തിന് ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ചു. 

മുംബൈയിലെ തെരുവിലാണ് ആ സംഭവം നടന്നത്. പ്രമുഖ ഗായകന്‍ സോനു നിഗമാണ് വേഷം മാറി തെരുവില്‍ പാട്ടു പാടാനെത്തിയത്. നരച്ച താടിയും മുടിയുമുള്ള, മുഷിഞ്ഞ വേഷങ്ങളണിഞ്ഞ ഗായകനെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എങ്കിലും നിരവധി പേര്‍ പാട്ടു കേള്‍ക്കാനെത്തി. 

കാണാം, വേഷം മാറിയ സോനു നിഗമിനെ: