Asianet News MalayalamAsianet News Malayalam

ട്വിറ്ററില്‍ അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് സ്ത്രീകള്‍; ഇതൊരു പ്രതിഷേധമാണ്

അയര്‍ലണ്ടില്‍ വലിയ തരത്തിലുള്ള പ്രതിഷേധത്തിനാണ് ഇത് കാരണമായത്. തുടര്‍ന്നാണ് ട്വിറ്ററില്‍ 'this is not consent' എന്ന ഹാഷ് ടാഗോടു കൂടി അടിവസ്ത്രങ്ങളുടെ ചിത്രം ഷെയര്‍ ചെയ്യപ്പെട്ടു തുടങ്ങിയത്. അത് ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. 

this is not consent women sharing pictures of underwear in twitter
Author
Ireland, First Published Nov 17, 2018, 1:03 PM IST

കോര്‍ക്ക്: '#ThisIsNotConsent'എന്ന ഹാഷ് ടാഗുമായി ലോകത്താകമാനം സ്ത്രീകള്‍ ട്വിറ്ററില്‍ അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെക്കുകയാണ്. കത്തിക്കയറുന്ന ഒരു പ്രതിഷേധമായി മാറുകയാണ് ഈ അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍. 

പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപത്തിയേഴുകാരനെ കോടതി വെറുതെ വിട്ടതില്‍ പ്രതിഷേധിച്ചാണ് ഈ സമരം. കോര്‍ക്ക് ക്രിമിനല്‍ കോടതിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ വെറുതെ വിട്ടത്. തെളിവായി ഹാജരാക്കപ്പെട്ട പെണ്‍കുട്ടിയുടെ അടിവസ്ത്രങ്ങള്‍ കണ്ട കോടതി, ഈ അടിവസ്ത്രങ്ങളാണ് പീഡനത്തിന് കാരണമായതെന്നും ഇത്തരം അടിവസ്ത്രങ്ങള്‍ ധരിച്ചാല്‍ പ്രതി ആകര്‍ഷിക്കപ്പെടുന്നതില്‍ തെറ്റ് പറയാനില്ലെന്നും പറഞ്ഞുകൊണ്ട് പ്രതിയെ വെറുതെ വിടുകയായിരുന്നു. എട്ട് പുരുഷന്മാരും, നാല് സ്ത്രീകളുമടങ്ങുന്ന ജൂറിയാണ് ഇയാളെ വെറുതെ വിട്ടത്. 

അയര്‍ലണ്ടില്‍ വലിയ തരത്തിലുള്ള പ്രതിഷേധത്തിനാണ് ഇത് കാരണമായത്. തുടര്‍ന്നാണ് ട്വിറ്ററില്‍ 'this is not consent' എന്ന ഹാഷ് ടാഗോടു കൂടി അടിവസ്ത്രങ്ങളുടെ ചിത്രം ഷെയര്‍ ചെയ്യപ്പെട്ടു തുടങ്ങിയത്. അത് ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. 

ഐറിഷ് രാഷ്ട്രീയ പ്രവര്‍ത്തക റൂത്ത് കോപ്പിങര്‍ പാര്‍ലമെന്‍റില്‍ ചെന്നത് കറുത്ത നിറത്തിലുള്ള അടിവസ്ത്രവും കയ്യില്‍ കരുതിയാണ്. നിരന്തരമായി ഇരയെ കുറ്റപ്പെടുത്തുന്ന സംഭവത്തോടുള്ള പ്രതിഷേധമായിട്ടായിരുന്നു ഇത്. സഭയില്‍ അടിവസ്ത്രം കൊണ്ടുചെന്നത് കാമറയില്‍ പകര്‍ത്തിയില്ലെന്നും അതിനാല്‍ ഇവിടെ അതിന്‍റെ ചിത്രം പങ്കുവെക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് റൂത്ത് അത് ട്വിറ്ററിലിട്ടിരിക്കുന്നത്. 

രാജ്യത്തെങ്ങും സംഭവത്തില്‍ കടുത്ത പ്രതിഷേധം വ്യാപിക്കുകയാണ്. 
 

Follow Us:
Download App:
  • android
  • ios