ചിരിപ്പിച്ച് ഗോൾഡൻ ഗ്ലോബിലെ 'വാട്ടർ ഗേൾ'; വൈറലായി ചിത്രങ്ങൾ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 7, Jan 2019, 6:11 PM IST
This water girl is the star of Golden Globe
Highlights

താരങ്ങളുടെ പുറകിൽ ക്യാമറയ്ക്ക് പോസ് ചെയ്ത പെൺകുട്ടിയെ ആളുകൾ 'ഫിജി വാട്ടർ ഗേൾ' എന്ന് പേരിട്ട് വിളിച്ചു. ട്രേയിൽ നിറച്ച വെള്ളക്കുപ്പിയുമായി നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണിപ്പോൾ. 

ലോസ് ആഞ്ചലസ്: ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച താരങ്ങൾക്കുള്ള 'ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരദാന ചടങ്ങ്' സമാപിച്ചു. പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഹോളിവുഡിലെ പ്രശസ്തരായ നിരവധി താരങ്ങൾ എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനുമുമ്പ് റെഡ് കാർപ്പറ്റിൽവച്ച് സ്റ്റൈലായി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ താരങ്ങളൊന്നും മറന്നില്ല. 

എന്നാൽ, ക്യാമറയിൽ പകർത്തിയ താരങ്ങളുടെ ചിത്രങ്ങൾക്കൊക്കെ ഒരു പ്രത്യേകത ഉണ്ടായിരുന്നു. ചിത്രങ്ങൾക്ക് പുറകിലായി നീല ഉടുപ്പിട്ട് നിൽക്കുന്ന അതിസുന്ദരിയായ യുവതി ഏവരുടേയും ശ്രദ്ധയാകർഷിച്ചു. പക്ഷേ, ആരാണ് ആ സുന്ദരിയെന്ന് ആർക്കും അറിയില്ല. അറിയാവുന്നത് ഒന്നുമാത്രമാണ് പരിപാടിയിലെത്തുന്ന അതിഥികൾക്ക് വെള്ളം വിതരണം ചെയ്യുന്നവരുടെ കൂട്ടത്തിലെ ഒരു പെൺകുട്ടി.

താരങ്ങളുടെ പുറകിൽ ക്യാമറയ്ക്ക് പോസ് ചെയ്ത പെൺകുട്ടിയെ ആളുകൾ 'ഫിജി വാട്ടർ ഗേൾ' എന്ന് പേരിട്ട് വിളിച്ചു. ട്രേയിൽ നിറച്ച വെള്ളക്കുപ്പിയുമായി നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണിപ്പോൾ. ഈ വർഷത്തെ ആദ്യത്തെ 'മീം' എന്നാണ് ഓസ്ട്രലിയൻ ഫാഷൻ മാസികയായ 'മാരി ക്ലയർ' ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചത്.

താരങ്ങളുടെ പുറകിൽ നല്ല സ്റ്റൈലായി പോസ് ചെയ്യുന്ന പെൺകുട്ടിയുടെ ചിത്രങ്ങൾ കണ്ട് ചിരിയടക്കാൻ ബുദ്ധിമുട്ടുകയാണ് ആളുകൾ. ചില ചിത്രങ്ങളിൽ അറിഞ്ഞുകൊണ്ടും ചിലതിൽ വളരെ യാദൃശ്ചികവുമായാണ് അവള്‍ ഫോട്ടോകളിൽ പോസ് ചെയ്തിരിക്കുന്നത്. ഏതായാലും വാട്ടർ ഗേളിനെതിരെ ട്രോളർമാരും രം​ഗത്തെത്തിയിട്ടുണ്ട്.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Felix Espudo (@bluboi007) on Jan 6, 2019 at 10:35pm PST

കാലിഫോര്‍ണിയയിലെ ബിവര്‍ലി ഹിന്റണ്‍ ഹോട്ടലില്‍ വെച്ചാണ് 76ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വിതരണ ചടങ്ങുകൾ നടന്നത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം മെക്‌സിക്കന്‍ ചിത്രം 'റോമ' സ്വന്തമാക്കി. മ്യൂസിക്കല്‍, കോമഡി വിഭാഗത്തിൽ ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്ൽ മികച്ച നടനും ഒളിവിയ കോള്‍മാൻ മികച്ച നടിക്കുമുള്ള പുരസ്‌കാരം നേടി. ബൊഹീമിയന്‍ റാപ്‌സൊഡിയാണ് മികച്ച ചിത്രം. ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷൻ ആണ് പുരസ്കാരം നൽകുന്നത്. 

loader