Asianet News MalayalamAsianet News Malayalam

അങ്ങനെ ഞാനും ഒരു മാധവിക്കുട്ടിയായി!

'എന്റമ്മോ! എന്തൊരു നാറ്റമാ. ഈ കുന്തം എങ്ങനെയാ കുടിക്കണത്!?' - ഡിസ്‌മോനും മൂക്ക് പൊത്തിക്കൊണ്ട് പറഞ്ഞു. 

'പാവം എന്റപ്പച്ചന്‍ അല്ലേടാ?' 

'എന്ത് പാവം!?'

'അല്ലാ, എത്ര ബുദ്ധിമുട്ടിയാ എന്റപ്പച്ചനിതൊക്കെ കുടിക്കണത്? അല്ലേടാ?'

'ങ്‌ഹേ! ആഹ്! എന്തേലുമാവട്ടെ. നീയൊഴിക്കത്.'

Tulu Rose Tony column
Author
Thiruvananthapuram, First Published Feb 9, 2018, 2:26 PM IST

'ടുലുനാടന്‍ കഥകള്‍'. ടുലു റോസ് ടോണിയുടെ കോളം തുടങ്ങുന്നു​

Tulu Rose Tony column
അന്ന് രാത്രി കിടന്നപ്പോഴും ഞാനമ്മയോട് പറഞ്ഞു: 'അമ്മ കഥ പറ'

പണികളായ പണികളൊക്കെ ഒതുക്കി ഉറക്കം തൂങ്ങി വന്നെന്റെയടുത്ത് കിടന്ന അമ്മ കഥ പറയാന്‍ തുടങ്ങി.

'ഒരിടത്തൊരിടത്ത്...'

'പറഞ്ഞ കഥ പറയണ്ട. അമ്മ ഉണ്ടാക്കിക്കഥ പറഞ്ഞാ മതി'

അത് കേട്ട് ചിരിച്ച് അമ്മ വീണ്ടും കഥപറച്ചില് തുടങ്ങും. ഞാനത് കേട്ട് സുഖിച്ച് വരുമ്പോള്‍ അമ്മയുടെ നാവും കണ്ണും തളരും... ഉറക്കത്തിലേക്ക്...

ഒരു തട്ട് കൊടുത്ത് ഞാനുണര്‍ത്തും വീണ്ടും!

'ഹ! നിര്‍ത്തല്ലേ, പറയ് പറയ്'

രാത്രികളിലെ കഥകളില്‍ നിന്നും പതിയേ ഞാന്‍ വളര്‍ന്നു, പുസ്തകങ്ങളിലേക്കായി. ചെറിയ ചെറിയ കഥാപുസ്തകങ്ങളില്‍ നിന്നും കുറച്ച് കൂടെ വലുതായപ്പോള്‍ ഞാനെന്നെ നോവലുകളില്‍ തറച്ചിട്ടു. 

മാധവിക്കുട്ടി തോറ്റിടത്ത് ഞങ്ങള്‍ ജയിക്കണം..! ലക്ഷ്യം അതാണ്.

എന്തോ ഒരു തരം കായകള്‍ കൊണ്ട് മാധവിക്കുട്ടിയും ചേട്ടനും സെന്റുണ്ടാക്കായിത് വായിച്ച അന്ന് ഞാനും ഡിസ് മോനും കൂടി പ്ലാനിട്ടു, മഞ്ചാടിക്കുരുവും കുന്നിക്കുരുവും മുല്ലപ്പൂവും ചേര്‍ത്ത് സെന്റുണ്ടാക്കാന്‍..!

മാധവിക്കുട്ടി തോറ്റിടത്ത് ഞങ്ങള്‍ ജയിക്കണം..! ലക്ഷ്യം അതാണ്.

'എടാ, എന്ത് വില കൊടുത്തും നമ്മുടെ പ്ലാന്‍ വിജയിക്കണം'.

ഞാന്‍ പറഞ്ഞത് കേട്ട് ഡിസ് മോന്‍ നിശ്ചയദാര്‍ഡ്യത്തോടെ തലയാട്ടി.

'ജയിക്കുമെടീ ജയിക്കും'.

അന്ന് ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ പിറ്റേ ദിവസം അന്തോണ്യേട്ടന്റെ പറമ്പില്‍ ചെന്ന് മഞ്ചാടിക്കുരുവും കുന്നിക്കുരുവും പെറുക്കി ചെപ്പിലാക്കാനും തീരുമാനമിട്ടിരുന്നു.

അന്നുറങ്ങാന്‍ പറ്റിയില്ല. പിറ്റേന്നാവാന്‍ കാത്തിരുന്നു.

ദേ, പിറ്റേന്നായി.

'അയ്യോ! അപ്പച്ചനോട് കള്ള് ചോദിക്കാനോ..? എന്നെ തല്ലിക്കൊല്ലും'.

നേരം വെളുത്തപാടേ പല്ലും തേച്ചിട്ടിറങ്ങിയോടി ഡിസ് മോന്റെ വീട്ടിലേക്ക്. 

വരാന്തയില്‍ ഇതികര്‍ത്തവ്യാമൂഢനും ബധിരനുമായി നായകനിരിക്കുന്നു..!

'എന്താടാ പറ്റിയേ?'

'അല്ല അതേയ് ഞാനിതേ പറ്റി റിസര്‍ച്ച് ചെയ്തു. മാധവിക്കുട്ടിക്ക് സ്‌പ്രേ ഉണ്ടാക്കുന്നതിലൊരു തെറ്റ് പറ്റി. അതാണത് കൊളമായത്.' - അവന്‍ സീരിയസായി പറഞ്ഞു.

'ഓഹോ! എന്തായിരുന്നു അവരുടെ തെറ്റ്?' - ആകാംക്ഷാപൂര്‍വ്വം ഞാന്‍ ചോദിച്ചു. 

'എടീ ഒരു സ്‌പ്രേ ഉണ്ടാക്കുമ്പോള്‍ അതിലിച്ചിരി കള്ളൊഴിക്കണം.'

അന്തം വിട്ടിരിക്കുന്ന എന്നെ നോക്കി ഒരു ശാസ്ത്രജ്ഞനെ പോലെ അവന്‍ പറഞ്ഞു: 'അതേടീ. ഞാനിതേ കുറിച്ചൊന്ന് സ്റ്റഡി ചെയ്തു. അങ്ങനാ മനസ്സിലായത്'

'ഹോ! ശെരിക്കും?? നീ മിടുക്കന്‍ തന്നെ.' 

എനിക്ക് അവനെ വിശ്വാസമായിരുന്നു.

'എടാ, പക്ഷേ...'

'ഉം...എന്താ?'

'കള്ളെവിടുന്ന് കിട്ടും?' - ഞാന്‍ നഖം കടിച്ചു. 

ഡിസ്‌മോന്‍ ആകാശത്തേക്ക് നോക്കി നിന്നു. ഞാനും ആകാശത്തേക്ക് നോക്കി. 

'ആഹ്! അതിന് വഴിയുണ്ട്. നിന്റപ്പച്ചന്‍ ദിവസോം കള്ള് കുടിക്കുമല്ലോ.'

'അയ്യോ! അപ്പച്ചനോട് കള്ള് ചോദിക്കാനോ..? എന്നെ തല്ലിക്കൊല്ലും'.

'ചോദിക്കാനല്ലെടീ പൊട്ടത്തീ. കുപ്പീലുള്ളത് നമുക്ക് കട്ടെടുക്കാംന്നാ ഞാനുദ്ദേശിച്ചത്.'

'ഓഹ് ! ഐ സീ'

ഞാനൊന്നാലോചിച്ചു, അപ്പച്ചന്‍ കുപ്പികള്‍ എവിടെയാണ് വെക്കുക എന്ന്. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. 

'ഇതാണ് ബ്രാണ്ടി. ഞാന്‍ കണ്ടിട്ടുണ്ട് എന്റങ്കിള്‍ കുടിക്കുന്നത്.'

ഒരു തുള്ളി പോലും കുപ്പിയില്‍ ബാക്കി വെക്കാതെ കുടിക്കുന്ന മഹാനുഭാവനായിരുന്നു അപ്പച്ചന്‍. അതുകൊണ്ട് തന്നെ കുപ്പികള്‍ വീട്ടില്‍ കാണാന്‍ ചാന്‍സും കുറവാണ്. 

'എന്തായാലും നീയൊന്ന് മുറിയൊക്കെ അരിച്ച് പെറുക്ക്... കിട്ടിയാലോ!?'

നിരാശയിലും പ്രതീക്ഷ കൈവിടാതെ ഡിസ്‌മോന്‍ പറഞ്ഞു. 

അന്ന് ഞാന്‍ വീട്ടില്‍ തിരിച്ച് ചെന്നതിന് ശേഷം അപ്പച്ചന്റെ മുറിയില്‍ തിരച്ചില്‍ നടത്തി, ആരും കാണാതെ.

പ്രത്യക്ഷത്തിലൊന്നും കണ്ടില്ല. 

'മ്യാ.......വൂ'

തുറന്നിട്ട ജനാലയിലൂടെ എന്റെ കുറിഞ്ഞിപ്പൂച്ച കയറി വന്നെന്നെ നോക്കി കരഞ്ഞു. പെട്ടെന്നാണ് ഞാനത് കണ്ടത്. പൂച്ച വന്ന വഴിയില്‍, ജനാലക്കരികിലായി ഒരു കുപ്പിയും കുപ്പിയില്‍ ഇളം മഞ്ഞക്കളറിലുള്ള വെള്ളവും.

ഒട്ടും വൈകിയില്ല, കുപ്പിയുമെടുത്തോടി ഡിസ് മോന്റെ വീട്ടിലേക്ക്. 

മദ്യശാപം ഒരിക്കലും വരുത്തി വെക്കാത്ത ആളായിരുന്നു എന്‍പ്പച്ചന്‍. കുപ്പി കാണാതെ വയലന്‍ാകാനുള്ള ചാന്‍സ് വിദൂരമല്ല

'എടാ, ഇതെന്താന്ന് നോക്കിയേ. ഇത് കള്ളാണോ?' - കിതപ്പടങ്ങാതെ ഞാന്‍ ചോദിച്ചു. 

അവനാ കുപ്പി വാങ്ങി തുറന്ന് മണപ്പിച്ചു. മൂക്ക് ചുളിച്ച് കൊണ്ടവന്‍ പറഞ്ഞു: 'ഇതാണ് ബ്രാണ്ടി. ഞാന്‍ കണ്ടിട്ടുണ്ട് എന്റങ്കിള്‍ കുടിക്കുന്നത്.'

'അപ്പോഴിത് മതിയോ സെന്റുണ്ടാക്കാന്‍?' - എനിക്ക് സന്തോഷമടക്കാന്‍ വയ്യ. 

'മതിയെടീ മതി. പ്ലാന്‍ A നമ്മള്‍ വിജയിച്ചു. ഇനി ഉണ്ടാക്കണം.'

അവനും കോണ്‍ഫിഡന്‍സിന്റെ അങ്ങേയറ്റത്തായിരുന്നു. 

'ആദ്യം നമ്മള്‍ മഞ്ചാടിക്കുരുവും കുന്നിക്കുരുവും ഈ ബ്രാണ്ടിയിലിട്ട് കുതിര്‍ക്കണം'. 

'ഉം കുതിര്‍ക്കാം.'

'ഏഴ് ദിവസം കുതിര്‍ക്കാന്‍ വെക്കണം.'

'അതെന്തിനാ?'
'അതാണ് കണക്ക്. എല്ലാറ്റിനും ഓരോ കണക്കുണ്ട്.'

'എടാ നീ ശരിക്കും മിടുക്കന്‍ തന്നെ.'

ഡിസ് മോന്‍ നെഞ്ചില്‍ കൈയും കെട്ടി നിന്ന് എന്നെ നോക്കി ചിരിച്ചു, ആത്മവിശ്വാസത്തിന്റെ ചിരി.

'നാളെ നമ്മള്‍ ജോലി തുടങ്ങും. പിന്നൊരു കാര്യം നമ്മളീ ചെയ്യുന്നത് മൂന്നാമത് വേറൊരു പൊട്ടന്‍ അറിയരുത്.' - അവനടിവരയിട്ടു.

'ഞാനായിട്ട് പറയില്ല. പിന്നെ ബ്രാണ്ടി കുപ്പി...'

ഞാന്‍ ചിന്താമഗ്‌നയായി.

'ഓ അതൊക്കെ നിന്റപ്പച്ചന്‍ മറന്നോളും.' - അവനെനിക്ക് ധൈര്യം തന്നു.

പക്ഷേ, എനിക്കതില്‍ വലിയ ഉറപ്പ് തോന്നിയില്ല. കാരണം, മദ്യശാപം ഒരിക്കലും വരുത്തി വെക്കാത്ത ആളായിരുന്നു എന്‍പ്പച്ചന്‍. കുപ്പി കാണാതെ വയലന്‍ാകാനുള്ള ചാന്‍സ് വിദൂരമല്ല

'ഇനിയതിലോരോന്നിലും അഞ്ച് സ്പൂണ്‍ വെച്ച് ബ്രാണ്ടിയൊഴിക്കണം.'

പിറ്റേന്ന്. 

പിന്നേയുമിറങ്ങിയോടി.

ശാസ്ത്രജ്ഞന്‍ റെഡിയായി പറമ്പിലെ പുളിമരത്തിന് ചുവട്ടിലിരിപ്പുണ്ട്.

ഒരു വശത്ത് മഞ്ചാടിക്കുരു. ഒരു വശത്ത് കുന്നിക്കുരു. ഒരു വശത്ത് എന്റപ്പന്റെ ബ്രാണ്ടി കുപ്പി

'ആഹ്! നീ വന്നാ? അടുക്കളേന്നാരും കാണാതെ ഒരു പാത്രം എടുത്തോണ്ട് വാ.'

കേട്ടതും ഞാനോടി.

ഡിസ് മോന്റെ അമ്മ- ഡെയ്‌സി ചേച്ചി-കാണാതെ കൈയില്‍ കിട്ടിയ രണ്ട് പാത്രവും ഒരു സ്പൂണും എടുത്തിറങ്ങി ഓടി.

'ഇന്നാടാ പാത്രം.'

'ഉം, അതവിടെ വെക്ക്. എന്നിട്ടൊരെണ്ണത്തില്‍ മഞ്ചാടിക്കുരുവും ഒരെണ്ണത്തില്‍ കുന്നിക്കുരുവും ഇട്.'

അവന്‍ പറഞ്ഞ പ്രകാരം ഞാനത് ചെയ്തു.

'ഇനി...?'

'ഇനിയതിലോരോന്നിലും അഞ്ച് സ്പൂണ്‍ വെച്ച് ബ്രാണ്ടിയൊഴിക്കണം.'

'എന്തിനാ അഞ്ച് സ്പൂണ്‍? മുഴുവനും ഒഴിച്ചൂടേ?' - എനിക്ക് സംശയം.

'ഞാന്‍ പറഞ്ഞില്ലേ, ഓരോന്നിനും കണക്കുണ്ട്. അഞ്ചില്‍ കൂടരുത്!' - ശാസ്ത്രജ്ഞന്‍ അരുളി.

'ഓക്കേടാ.' 

ഞാന്‍ കുപ്പി തുറന്നു. 

'ഔ! എന്റമ്മോ....'

ഞാന്‍ മൂക്ക് പൊത്തി. 

'എന്റമ്മോ! എന്തൊരു നാറ്റമാ. ഈ കുന്തം എങ്ങനെയാ കുടിക്കണത്!?' - ഡിസ്‌മോനും മൂക്ക് പൊത്തിക്കൊണ്ട് പറഞ്ഞു. 

'പാവം എന്റപ്പച്ചന്‍ അല്ലേടാ?' 

'എന്ത് പാവം!?'

'അല്ലാ, എത്ര ബുദ്ധിമുട്ടിയാ എന്റപ്പച്ചനിതൊക്കെ കുടിക്കണത്? അല്ലേടാ?'

'ങ്‌ഹേ! ആഹ്! എന്തേലുമാവട്ടെ. നീയൊഴിക്കത്.'

ഞാന്‍ മൂക്ക് പൊത്തിക്കൊണ്ട്, കഷ്ടപ്പെട്ട് അഞ്ച് സ്പൂണ്‍ ബ്രാണ്ടി കുന്നിക്കുരു ചെപ്പിലും മഞ്ചാടി ചെപ്പിലും ഒഴിച്ച് അടച്ച് വെച്ചു.

'ഇനി?' - അരക്ക് കൈയും കുത്തി നിന്ന് ഞാന്‍ ചോദിച്ചു. 

'ഇനിയൊന്നൂല്ല്യ. ഏഴ് ദിവസം കഴിയട്ടേ. ബാക്കി പിന്നെ.'

'നമുക്ക് അവാര്‍ഡൊക്കെ കിട്ടുമാരിക്കും അല്ലേടാ.'

'എന്തവാര്‍ഡ്?'

'അല്ലാ, സ്‌കൂളീന്നേയ്. നമ്മളൊരു പുതിയ സെന്റല്ലേ ഉണ്ടാക്കണത്!'

അവന്‍ വീണ്ടും ആലോചിക്കാന്‍ തുടങ്ങി. 

'ഇത് എവിടെ സൂക്ഷിച്ച് വെക്കും, മണ്ണില് കുഴിച്ചിട്ടാലോ?'

'എന്തിന്? നിന്റലമാലേര് വെച്ച് പൂട്ടിയാ പോരേ?' 

'അത് പറ്റില്ല, വല്ലവരും എടുത്ത് തുറന്ന് നോക്കിയാല്‍ ഫലം കിട്ടില്ല.'

'ഓ ഐ സീ!'

അവനെന്ത് പറഞ്ഞാലും ഞാനതനുസരിക്കാന്‍ റെഡി ആയിരുന്നു. അവനായിരുന്നു അപ്പോള്‍ എന്റെ ഹീറോ!

ലോകത്ത് ബുദ്ധിയുള്ള ഒരേ ഒരുത്തന്‍! 

ഞങ്ങളത് പറമ്പില്‍ കൊണ്ട് പോയി കുഴിച്ചിട്ടു, അടയാളത്തിനായി ഒരു കുരിശും കുത്തി വെച്ചു.

കഠിനമായ അദ്ധ്വാനത്തിന് ശേഷം തിരികെ ഞാന്‍ വീടെത്തി, കുളിച്ച് പഠിക്കാനിരുന്നു.

'അല്ലാ, എത്ര ബുദ്ധിമുട്ടിയാ എന്റപ്പച്ചനിതൊക്കെ കുടിക്കണത്? അല്ലേടാ?'

അപ്പോഴാണത് ശ്രദ്ധിച്ചത്! 

അമ്മ എന്തോ പരതി നടക്കുന്നു!

എന്നെ ശ്രദ്ധിക്കുന്നതേയില്ല.

'എന്താ അമ്മ നോക്കണേ?'

'ഒരു സാധനം'

'എന്ത് സാധനംന്ന് പറ. ഞാനും തപ്പാം.'

'ടീ ടുലൂ, നീയീ മുറീലിരുന്ന ഒരൂ കുപ്പി കണ്ടാ?'

ഞാനൊന്ന് ഞെട്ടി! 

അമ്മ കള്ള്കുടി തുടങ്ങിയോ!?

ആഹ്! ചിലപ്പോള്‍ അപ്പച്ചന്‍ പറഞ്ഞിട്ട് നോക്കുന്നതാവും..

'ഹെന്ത് കുപ്പി..ഞാനൊന്നും കുപ്പിയേ കണ്ടിട്ടില്ല. അല്ലാ...ഇപ്പൊന്തിനാ കുപ്പി?'

'ശ്ശെടാ എന്നാലും അതെവിടെ പോയി!?'

അമ്മ പിറുപിറുത്തു.എളിക്കൊരു കൈയും കുത്തി, ഒരു കൈ താടിയിലും വെച്ച് അമ്മ പിന്നെ പറഞ്ഞ വാക്കുകള്‍ എന്റെ ഹൃദയത്തിലല്ല, തൊണ്ടയിലാണ് തടഞ്ഞത്.

'അതേയ്, ഒരു മൂത്രക്കുപ്പി ഞാനീ ജനാലക്കലാ വെച്ചിരുന്നത്. എന്നാലും അതെവെടെ പോയീന്നേ?'

മൂ....മൂ...മൂത്രക്കുപ്പി!!!
  
അപ്പോള്‍ അത് ബ്രാണ്ടി ആയിരുന്നില്ലേ...!?

'മൂത്രക്കുപ്പ്യോ? കുപ്പീലെന്തിനാ മൂത്രം?'

അമ്മക്ക് തെറ്റിയതാകുമെന്നോര്‍ത്ത് ഞാന്‍ ചോദിച്ചു. 

'എടീ, അത് അപ്പച്ചന്‍ രാത്രി മുള്ളണതാ. പുറത്ത് പോകാതിരിക്കാന്‍ കുപ്പിയിലാ മുള്ളുന്നെ. അതിപ്പോ കാണുന്നുമില്ല.'

എന്റെ തലക്കടി കിട്ടിയ പോലെ ഞാനിരുന്നു. 

സെന്റിന്റെ മണമോര്‍ത്തെനിക്ക് ശര്‍ദ്ധിക്കാന്‍ വന്നു. 

എനിക്ക് ഡിസ് മോനോട് ദേഷ്യം തോന്നി. മൂത്രവും ബ്രാണ്ടിയും തിരിച്ചറിയാത്ത ബ്ലഡീ ഫൂള്‍!

പിറ്റേന്നാവാന്‍ ഞാന്‍ പിന്നേയും കാത്തിരുന്നു.

അങ്ങനെ ഞാനും ഒരു മാധവിക്കുട്ടിയായി!

ഞാന്‍ ചെന്നപ്പോള്‍ അവനുറങ്ങുകയായിരുന്നു. 

'എടാ എണീറ്റേ..ഒരു കാര്യംണ്ട്. എണീക്ക്.'

കണ്ണും തിരുമ്മി എണീറ്റവനെന്നെ നോക്കി. 

'എടാ, നീ ബ്രാണ്ടി കുടിച്ചിട്ടുണ്ടോ?'

'ങേ!?'

'ബ്രാണ്ടി കുടിച്ചിട്ടുണ്ടോ.....ന്ന്?'

'ഇല്ല, എന്താ?'

'ബ്രാണ്ടി കണ്ടിട്ടുണ്ടോ?'

'ഉം,എന്റങ്കിള് കുടിക്കുമല്ലോ.'

'എന്നാ നിന്റങ്കിള് ബ്രാണ്ടിയല്ല, മൂത്രമാ കുടിക്കണത്.'

'എന്ത് വൃത്തികേടാടീ പറയണത്!'

'വൃത്തികേടാവാന്‍ കിടക്കണേയൊള്ള്. സൈന്റിസ്റ്റ് കിടന്നൊറങ്ങിക്കോ ട്ടാ.'

തല ചൊറിഞ്ഞിരിക്കുന്ന അവനേയും നോക്കി ചാടി തുള്ളി ഞാനും പോയി.

അങ്ങനെ ഞാനും ഒരു മാധവിക്കുട്ടിയായി!

തല്‍ക്കാലം അങ്ങനെ സമാധാനിക്കാം.

Follow Us:
Download App:
  • android
  • ios