ഈ ഇരട്ടകള്‍ പറയുന്നത് നോക്കൂ, ' നമുക്കിടയില്‍ ഇത് വളരെ സാധാരണമാണ്. സ്കൂളിലൊക്കെ പഠിക്കുമ്പോള്‍ നിറയെ ഇരട്ടകളായിരുന്നു. ഇഷ്ടം പോലെ സുഹൃത്തുക്കളും കസിന്‍സുമെല്ലാമുണ്ടായിരുന്നു ഇരട്ടകള്‍. ഇവിടെ, ഇരട്ടകളല്ലെങ്കിലാണ് അദ്ഭുതം'

റിയോ ഡീ ജനീറോ: മലപ്പുറത്ത് നിറയെ ഇരട്ടകളുള്ള ഒരു ഗ്രാമമുണ്ട് കൊടിഞ്ഞി. അതുപോലൊരു ഗ്രാമമുണ്ട് അങ്ങ് ബ്രസീലിലും, കാന്‍ഡിഡോ ഗൊഡോയ്. ഇത് ഒരു ചെറിയ ഗ്രാമമാണ്. ആകെയുള്ളത് 7000 പേരാണ്. ആ ഗ്രാമം പ്രശസ്തമായത് അവിടെയുള്ള ഇരട്ടകളുടെ എണ്ണം കൊണ്ടാണ്. ഭൂരിഭാഗവും ഇരട്ടകളാണ്, അതായത് ദേശീയ ശരാശരിയെക്കാൾ പത്ത് മടങ്ങ് കൂടുതലാണ് കണക്കുപ്രകാരം ആ ഗ്രാമത്തിലെ ഇരട്ടകള്‍.

ഗവേഷകരുടെ സംഘം വര്‍ഷങ്ങളായി ഇവിടെ പഠനം നടത്തുന്നുണ്ട്. പക്ഷെ, കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഈ ഇരട്ടകള്‍ പറയുന്നത് നോക്കൂ, ' നമുക്കിടയില്‍ ഇത് വളരെ സാധാരണമാണ്. സ്കൂളിലൊക്കെ പഠിക്കുമ്പോള്‍ നിറയെ ഇരട്ടകളായിരുന്നു. ഇഷ്ടം പോലെ സുഹൃത്തുക്കളും കസിന്‍സുമെല്ലാമുണ്ടായിരുന്നു ഇരട്ടകള്‍. ഇവിടെ, ഇരട്ടകളില്ലെങ്കിലാണ് അദ്ഭുതം. ഇരട്ടകള്‍ അത്രയേറെ സാധാരണമാണ്. അധ്യാപകര്‍ക്ക് ആകെ കണ്‍ഫ്യൂഷനാണ്. ഒരിക്കല്‍ എന്‍റെ കാമുകന്‍ ആള് മാറി ഇവളുടെ അടുത്താണെത്തിയത്. നിരവധി ഗവേഷകര്‍ ഈ ഗ്രാമത്തിലെത്തുകയും, ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധിക്കുകയും അതില്‍ പഠനം നടത്തുകയും ചെയ്തിരുന്നു. പക്ഷെ, കൃത്യമായ ഉത്തരം കിട്ടിയില്ല. '

'പലരും വന്ന് പരിശോധന നടത്തുന്നു. ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധിക്കുന്നു. ഇടങ്കയ്യനാണോ, വലം കയ്യനാണോ എന്ന്, ഏത് കണ്ണിനാണ് കൂടുതല്‍ കാഴ്ച എന്ന് നോക്കുന്നു. പക്ഷെ, ഇവിടെ എല്ലാവരും ഇരട്ടകളായി ജനിക്കുന്നതെന്തുകൊണ്ടാണെന്ന് മാത്രം ഇതുവരെ മനസിലായിട്ടില്ല.' വേറെ രണ്ടുപേര്‍ പറയുന്നു.

ഇങ്ങനെ ഇരട്ടകള്‍ പിറക്കുന്നതിന് നാസികാലത്തെ ഒരു ഡോക്ടറാണ് കാരണമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമ്മൻ സുരക്ഷാസംഘടനയിലെ(എസ് എസ്)ഒരു ഉദ്യോഗസ്ഥനും ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയത്തിലെ ചികിത്സകനും ആയിരുന്ന ജോസഫ് മെൻഗെളെ. ഗ്യാസ് ചേമ്പറിലേക്കു ഇരകളെ തിരഞ്ഞെടുക്കുന്നതിനും തടവുകാരുടെ മേൽ മാരക പരീക്ഷണങ്ങൾ നടത്തുന്നതിനും ചുമതലപ്പെടുത്തപ്പെട്ട വൈദ്യസംഘത്തിലെ ഒരു കുപ്രസിദ്ധ അംഗമായിരുന്നു മെൻഗെളെ. ദക്ഷിണ അമേരിക്കയിലേക്ക് ഒളിച്ചോടുകയും തന്റെ ശിഷ്ടകാലം മുഴുവൻ പിടികൊടുക്കാതെ അവിടെ ജീവിക്കുകയും ചെയ്തിരുന്നു അയാള്‍. ഇരട്ടകളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ താല്‍പര്യമുണ്ടായിരുന്നു ആള്‍ക്ക്. 

പക്ഷെ, മെന്‍ഗെളെ ഇവിടെ ഉണ്ടായിരുന്നു, അതൊക്കെ ചരിത്രപുസ്തകത്തില്‍ പറയുന്നുണ്ട്. പക്ഷെ, മെന്‍ഗെളെ ഇരട്ടകള്‍ക്കുമേലെ പരീക്ഷണം നടത്തിയതിന് തെളിവുകളില്ല എന്നും ചരിത്രം പരിശോധിച്ചവര്‍ പറയുന്നു.

മേയറായ വല്‍ഡി ലൂയിസ് പറയുന്നത്, അതൊരു ചെറിയ സ്ഥലമാണെന്നും വിവാഹം കഴിക്കുന്നത് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെയാണ് അതിനാല്‍ യാദൃശ്ചികമായിരിക്കാം ഇതെന്നുമാണ്. പക്ഷെ, ഇരട്ടകള്‍ ജനിക്കുന്നത് പാരമ്പര്യമല്ല. അതിനാല്‍ പഠനം തുടരുക തന്നെയാണ്, അഗസ്റ്റോ സാന്‍റോസ് എന്ന ശാസ്ത്രജ്ഞന്‍ പറയുന്നത്, 1994 ല്‍ പഠനം തുടങ്ങിയിരുന്നുവെന്നും, വീണ്ടും അത് തുടരുന്നുവെന്നുമാണ്. ചോദ്യാവലിയും ഒരു ഡി.എന്‍.എ കിറ്റുമാണ് നല്കിയത്. പക്ഷെ, ആ പഠനം ഇനിയും പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല.