അരുണ്‍ നെല്ല, അജോമോന്‍ എന്നിവര്‍ ചേര്‍ന്നാണ് നാടിനായി ചിക്കാഗോയില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് റൈസിങ്ങിലൂടെ തുക സമാഹരിച്ചത്. ഇരുവരും ബിസിനസുകാരാണ്. അരുണ്‍, സുഹൃത്തുക്കളോടാണ് ആദ്യം ഫണ്ട് റൈസിങ്ങ് കാമ്പയിനെ കുറിച്ച് പറയുന്നത്. അതിലെ അഞ്ച് പേര്‍ 'യെസ്' പറഞ്ഞതോടെ ഫണ്ട് റൈസിങ്ങ് കാമ്പയിന്‍ തുടങ്ങി. 

ചിക്കാഗോ: സ്വന്തം നാട്ടിലെ പ്രളയക്കെടുതികള്‍ യു.എസ്സിലിരുന്ന് കാണുമ്പോഴും എന്ത് ചെയ്യണമെന്ന് അവര്‍ക്കാദ്യം മനസിലായില്ല. ഒന്നും ചെയ്യാനാകുന്നില്ലല്ലോ എന്ന വിഷമവും അവരെ വേദനിപ്പിച്ചു. 

പക്ഷെ, വേദനയില്‍ നിന്നും പെട്ടെന്ന് തന്നെ അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഫേസ്ബുക്കില്‍ ഒരു ഫണ്ട് റൈസിങ്ങ് കാമ്പയിന്‍ തുടങ്ങി. എട്ട് ദിവസത്തിനുള്ളില്‍ 10.5 കോടിക്ക് മുകളില്‍ കേരളത്തിനായി ഫണ്ട് റൈസിങ്ങിലൂടെ കിട്ടിക്കഴിഞ്ഞു.

അരുണ്‍ നെല്ല, അജോമോന്‍ എന്നിവര്‍ ചേര്‍ന്നാണ് നാടിനായി ചിക്കാഗോയില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് റൈസിങ്ങിലൂടെ തുക സമാഹരിച്ചത്. ഇരുവരും ബിസിനസുകാരാണ്. അരുണ്‍, സുഹൃത്തുക്കളോടാണ് ആദ്യം ഫണ്ട് റൈസിങ്ങ് കാമ്പയിനെ കുറിച്ച് പറയുന്നത്. അതിലെ അഞ്ച് പേര്‍ 'യെസ്' പറഞ്ഞതോടെ ഫണ്ട് റൈസിങ്ങ് കാമ്പയിന്‍ തുടങ്ങി. 

ചിക്കാഗോയിലെ മലയാളി ബിസിനസുകാരനായ അജോമോനും കൂടി അരുണിനൊപ്പം ചേരുകയായിരുന്നു. ഫണ്ട് റൈസിങ്ങിനെ കുറിച്ച് അറിഞ്ഞ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസ് ഇരുവരേയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. 

കേരളത്തില്‍ വന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നമ്മുടെ നന്ദി സ്വീകരിക്കണമെന്നും അത് നമുക്ക് സന്തോഷമാകുമെന്നും കത്തില്‍ പറയുന്നു. അവരെത്തിയാല്‍ ഇവിടെയുള്ള സ്റ്റാര്‍ട്ട് അപ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും കത്തില്‍ പറയുന്നുണ്ട്. 

ഫണ്ട് റൈസിങ്ങ് കാമ്പയിന്‍ ഇപ്പോള്‍ അവസാനിപ്പിച്ചിരുന്നു. പക്ഷെ, മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ച ശേഷം കാമ്പയിന്‍ പുനരാരംഭിച്ചിരിക്കുകയാണ്. (https://www.facebook.com/donate/237896263727840/) മലയാളികളില്‍ നിന്നും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ നിന്നുമാണ് ഏറെയും സംഭാവന കിട്ടിയിരിക്കുന്നത്. 'കേരള ഫ്ലഡ് റിലീഫ് ഫണ്ട് ഫ്രം യു.എസ്.എ' എന്ന പേരിലാണത് നല്‍കുക.

കോട്ടയമാണ് അരുണിന്‍റെ സ്ഥലം. കോട്ടയത്ത് വെള്ളപ്പൊക്കമുണ്ടായിരുന്നുവെങ്കിലും വീട്ടിലാരുമുണ്ടായിരുന്നില്ലെന്നും അവരെല്ലാം തന്‍റെ കൂടെ അവധി ആഘോഷിക്കാനെത്തിയിരുന്നുവെന്നും അരുണ്‍ പറയുന്നു. കുമരകത്തും പത്തനംതിട്ടയിലുമുള്ള ചില ബന്ധുക്കളെയുമെല്ലാം പ്രളയം ബാധിച്ചിരുന്നുവെന്നും അരുണ്‍ പറയുന്നു. 

അജോമോനും കോട്ടയത്തു നിന്നുള്ളയാളാണ്. 'ഫണ്ട് റൈസിങ്ങ് തുടങ്ങിയപ്പോള്‍ ജനങ്ങളെങ്ങനെ ഇതിനോട് പ്രതികരിക്കുമെന്ന് അറിയില്ലായിരുന്നു. ഇതൊരു തട്ടിപ്പാണെന്ന് തോന്നാനും സാധ്യതയുണ്ട്. അങ്ങനെ അജോമോനും ഒപ്പം ചേര്‍ന്നു. 

'ജനങ്ങളും സംഭവത്തിന്‍റെ പ്രാധാന്യം മനസിലാക്കി. അടുത്ത ആഴ്ച തന്നെ നാട്ടിലെത്തി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കേല്‍പ്പിക്കുമെന്ന് അരുണും അജോമോനും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.