ലോകത്തിലെ മികച്ച സര്‍വകലാശാലകളിലൊന്ന്; ഷിക്കാഗോ സര്‍വകലാശാലയിലെ വിശേഷങ്ങള്‍ കാണാം

First Published 4, Dec 2018, 5:27 PM IST
university of Chicago
Highlights

അധ്യാപനത്തിലെ മികവും ഗവേഷണത്തിലെ അസാധാരണമായ നേട്ടങ്ങളും മികച്ച സൌകര്യങ്ങളും, മനോഹരമായ ക്യാമ്പസും ഈ സര്‍വകലാശാലയെ വേറിട്ട് നിര്‍ത്തുന്നു. 

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലകളിലൊന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ. തൊണ്ണൂറോളം നോബല്‍ പുരസ്കാര ജേതാക്കളെ സംഭാവന ചെയ്തിട്ടുമുണ്ട് യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ വിശേഷങ്ങള്‍: ഷിക്കാഗോ നഗരത്തിനടുത്ത് 250 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ. 1890 -ല്‍ സ്ഥാപിതമായ ഈ സ്വകാര്യ സര്‍വകലാശാല റാങ്കിങ്ങില്‍ ഏറെ മുന്നിലാണ്. അമേരിക്കയിലെ ഏറ്റവും മികച്ച മൂന്നാമത്തെ സര്‍വകലാശാല. ലോകത്തിലെ ഒന്‍പതാമത്തേത്. 

അധ്യാപനത്തിലെ മികവും ഗവേഷണത്തിലെ അസാധാരണമായ നേട്ടങ്ങളും മികച്ച സൌകര്യങ്ങളും, മനോഹരമായ ക്യാമ്പസും ഈ സര്‍വകലാശാലയെ വേറിട്ട് നിര്‍ത്തുന്നു. പതിനേഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് ഇവിടെ പഠിക്കുന്നു. പ്രവേശനം ലഭിക്കുക എളുപ്പമല്ല. കഴിഞ്ഞ വര്‍ഷം മൊത്തം അപേക്ഷകരില്‍ നിന്ന് എട്ട് ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. മെറിറ്റിന്‍റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം. 

വിശദമായ വീഡിയോ കാണാം: 

loader