Asianet News MalayalamAsianet News Malayalam

ഇത് ജിനയുടെ ഒന്നര വര്‍ഷം നീണ്ട പോരാട്ടത്തിന്‍റെ വിജയം; അപ്സ്കര്‍ട്ടിങ്ങ് ക്രിമിനല്‍ കുറ്റമാകും

ബ്രിട്ടനില്‍ ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തുന്നതും അതിന് ശേഷം അവ ഉപയോഗിക്കപ്പെടുന്നതും വര്‍ധിച്ചിരുന്നു. ജിനയ്ക്കും ഒരിക്കല്‍ ഇത് നേരിടേണ്ടി വന്നു. ഒരു മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുമ്പോഴാണ് രണ്ടുപേര്‍ അവരറിയാതെ അവരുടെ സ്വകാര്യ ശരീരഭാഗങ്ങളുടെ ചിത്രം പകര്‍ത്തിയത്. അതോടെയാണ് ഇതിനെതിരെ പോരാടാന്‍ അവര്‍ ഉറപ്പിക്കുന്നത്. അങ്ങനെയാണവര്‍ പോരാട്ടം തുടങ്ങി വെച്ചത്. സര്‍ക്കാരും പോരാട്ടത്തിനൊപ്പം ചേര്‍ന്നു. ജൂണില്‍ പാര്‍ലിമെന്‍റില്‍ സ്വകാര്യപ്രമേയം അവതരിപ്പിച്ചു. 

up skirting is criminal offense gina martine fought for it 18 months
Author
Britain, First Published Feb 16, 2019, 7:54 PM IST

അപ്സ്കര്‍ട്ടിങ് ക്രിമിനല്‍ കുറ്റമാക്കണമെന്നും, ആ കുറ്റം ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് പോരാട്ടം നടത്തിയ ഒരു യുവതിയുണ്ട് ബ്രിട്ടനില്‍, ജിന മാര്‍ട്ടിന്‍. 

എന്താണീ അപ്സകര്‍ട്ടിങ് എന്നല്ലേ, സ്ത്രീകളുടെ സമ്മതത്തോടെയല്ലാതെ അവരുടെ ഇറക്കം കുറഞ്ഞ ഡ്രസുകള്‍ക്കിടയിലൂടെ ശരീരഭാഗങ്ങളുടെ ചിത്രമോ വീഡിയോയോ പകര്‍ത്തുന്നതിനെയാണ് അപ്സ്കര്‍ട്ടിങ് എന്ന് പറയുന്നത്. പൊതുസ്ഥലത്ത് വെച്ച് അപ്സകര്‍ട്ടിങ് ഉണ്ടായാല്‍ സ്ത്രീകള്‍ക്ക് പ്രതികരിക്കാം, അവരെ നിയമത്തിന് മുന്നിലെത്തിക്കാം. 

ഒന്നരവര്‍ഷമാണ് അപ്സകര്‍ട്ടിങ് ക്രിമിനല്‍ കുറ്റമാക്കാനായി ജിന പോരാട്ടം നടത്തിയത്. കഴിഞ്ഞ ദിവസം എലിസബത്ത് രാജ്ഞി നിയമത്തില്‍ ഒപ്പുവെച്ചതോടെയാണ് അപ്സ്കര്‍ട്ടിങ് ക്രിമിനല്‍ കുറ്റമായത്. 

ബ്രിട്ടനില്‍ ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തുന്നതും അതിന് ശേഷം അവ ഉപയോഗിക്കപ്പെടുന്നതും വര്‍ധിച്ചിരുന്നു. ജിനയ്ക്കും ഒരിക്കല്‍ ഇത് നേരിടേണ്ടി വന്നു. ഒരു മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുമ്പോഴാണ് രണ്ടുപേര്‍ അവരറിയാതെ അവരുടെ സ്വകാര്യ ശരീരഭാഗങ്ങളുടെ ചിത്രം പകര്‍ത്തിയത്. അതോടെയാണ് ഇതിനെതിരെ പോരാടാന്‍ അവര്‍ ഉറപ്പിക്കുന്നത്. അങ്ങനെയാണവര്‍ പോരാട്ടം തുടങ്ങി വെച്ചത്. സര്‍ക്കാരും പോരാട്ടത്തിനൊപ്പം ചേര്‍ന്നു. ജൂണില്‍ പാര്‍ലിമെന്‍റില്‍ സ്വകാര്യപ്രമേയം അവതരിപ്പിച്ചു. 

ഇപ്പോള്‍ രാജ്ഞി കൂടി ഒപ്പുവെച്ചതോടെ ഇതിന് രാജകീയ അംഗീകാരവും ലഭിച്ചു. രണ്ടുവര്‍ഷമാണ് അപ്സ്കര്‍ട്ടിങ് നടത്തുന്നയാള്‍ക്കുള്ള തടവു ശിക്ഷ. തീര്‍ന്നില്ല, ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഇവരുടെ പേര് വരും. വോയേറിസം (Voyeurism) ബില്‍ എന്നാണ് ഈ നിയമം അറിയപ്പെടുക. ഏപ്രില്‍ ഒന്ന് മുതല്‍ വോയേറിസം ബില്‍ പ്രാബല്യത്തില്‍ വരും. ഇതുവഴി ബ്രിട്ടനിലെ സ്ത്രീകളുടെ അന്തസ്സും മാന്യതയും നിലനിര്‍ത്താനാകുമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് പത്രക്കുറിപ്പില്‍ അറിയിക്കുന്നു. 

'തന്‍റെ പോരാട്ടം നീണ്ടതായിരുന്നു. കഠിനമായ യാത്രയായിരുന്നുവെങ്കിലും അത് വിജയിച്ചിരിക്കുന്നു. അതെന്‍റെ സഹോദരിമാര്‍ക്ക് വേണ്ടിയായിരുന്നു. ഇനി ഭയക്കാതെ ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാം' എന്നാണ് ജിന ഇതിനെ കുറിച്ച് പ്രതികരിക്കുന്നത്.  
 
Follow Us:
Download App:
  • android
  • ios