കാലിഫോര്‍ണിയ: തകര്‍ന്നു വീഴുന്നതിനു തൊട്ടുമുമ്പുള്ള ചെറുവിമാനത്തിനകത്തെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 17 സ്‌കൈ ഡൈവര്‍മാരുമായി പോവുകയായിരുന്ന വിമാനം കാലിഫോര്‍ണിയയിലാണ് തകര്‍ന്നു വീണത്. ഇതിലുണ്ടായിരുന്ന യാത്രക്കാരും പൈലറ്റും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഒറ്റ എഞ്ചിന്‍ മാത്രമുള്ള സെസ്‌ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ലോദി പാരച്ച്യൂട്ട് സെന്ററില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് വിമാനത്തിന്റെ എഞ്ചിന്‍ തകരാറായത്. ഉടന്‍ തന്നെ പൈലറ്റ് വിമാനം വിമാനത്താവളത്തിലേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചുവെങ്കിലും അതിനുമുമ്പ് തകര്‍ന്നു വീണു. യാത്രക്കാരില്‍ ഒരാളുടെ തൊപ്പിയിലുണ്ടായിരുന്ന Gopro ക്യാമറയിലാണ് തല്‍സമയം വിമാനത്തിന് ഉള്ളിലുണ്ടായ അമ്പരപ്പിക്കുന്ന രംഗങ്ങള്‍ പതിഞ്ഞത്.
അപകടത്തില്‍നിന്ന് രക്ഷപ്പെട്ട യാത്രികരില്‍ ഒരാള്‍ തകര്‍ന്ന വിമാനത്തിനടുത്തുനിന്ന് ഒരു സെല്‍ഫിയും പോസ്റ്റ് ചെയ്തു.
ഇതാണ് ആ വീഡിയോ:
വിമാനത്തിന്റെ കോക്പിറ്റിലെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
