ഇതുവരെ ഇവര്‍ സന്ദര്‍ശിച്ച രാജ്യങ്ങള്‍ 181 രാജ്യങ്ങളാണ് ഈ പെണ്‍കുട്ടി 2015 ജൂണ്‍ മുതല്‍ ഇതുവരെ സഞ്ചരിച്ചത്. ഇനി 15 രാജ്യങ്ങള്‍ കൂടി ബാക്കിയുണ്ട്. 40 ദിവസത്തിനുള്ളില്‍ അതും പൂര്‍ത്തികരിക്കാന്‍ ഒരുങ്ങുകയാണ് ഈ പെണ്‍കുട്ടി.

ഇനി ഇവളുടെ യാത്ര ചിത്രങ്ങള്‍

ഇതുവരെ വേണ്ടിവന്ന പാസ്പോര്‍ട്ടുകള്‍ നാല്

യാത്രയുടെ പേര്...Expedition196

ഇനി 40 ദിവസത്തില്‍ 15 രാജ്യങ്ങള്‍ കൂടി കസനാന്‍റട്ര ഡീ പീകോളിന് സന്ദര്‍ശിക്കാനുണ്ട്. ഇത് നേടിയാല്‍ ഏറ്റവും വേഗത്തില്‍ ലോകത്തിലെ 196 രാജ്യങ്ങള്‍ സന്ദര്‍ശിച്ച വ്യക്തി എന്ന ഗിന്നസ് റെക്കോഡ് ഈ 27 കാരിയെ തേടിയെത്തും. International Institute for Peace Through Tourism എന്ന സംഘടനയുടെ ആഗോള അംബാസിഡറാണ് ഈ പെണ്‍കുട്ടി ഇപ്പോള്‍. $200,000 മാണ് ഇതുവരെ യാത്രയ്ക്ക് ചിലവായ തുക. ആദ്യം പണം സ്വന്തം കണ്ടെത്തിയെങ്കിലും പിന്നീട് സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചു. ഇന്‍സ്റ്റഗ്രാം വഴി യാത്രയുടെ വിവരങ്ങള്‍ ലോകത്തോട് പങ്കുവയ്ക്കാനും കസനാന്‍റട്ര സമയം കണ്ടെത്തുന്നു. എന്താണ് ഈ യാത്രയുടെ വേഗത എന്ന് ചോദിച്ചാല്‍ അത് ഒരു ക്യാമറയും കുറഞ്ഞ ലഗേജും ആണെന്ന് ഇവള്‍ പറയും.

കസനാന്‍റട്ര ഡീ പീകോളിന്‍റെ യാത്ര ലോക ഭൂപടത്തില്‍ കാണാം