കാലിഫോര്‍ണിയ: ഒരു കാറപകടമാണ് അവളുടെ ജീവിതത്തെ മാറ്റിമറിച്ചത്. ആശുപത്രിയിലായപ്പോള്‍ നടത്തിയ വിവിധ ടെസ്റ്റുകളിലൊന്ന് ചോദിക്കാതെ തന്നെ ആ ഉത്തരം പറഞ്ഞു. നിങ്ങള്‍ക്ക് കാന്‍സറാണ്. ആ യുവതി ആകെ അമ്പരന്നു. എന്നാല്‍, മുന്നിലിനി അധിക കാലം ബാക്കിയില്ല എന്ന തിരിച്ചറിവ് അവളെ തളര്‍ത്തിയില്ല. അവള്‍ സ്വന്തം ആഗ്രഹങ്ങളിലേക്ക് തിരിഞ്ഞു. ലോകം ചുറ്റണമെന്ന പതിവ് ആഗ്രഹം അവള്‍ക്കുമുണ്ടായിരുന്നു. അതിനായി നാല് വര്‍ഷമായി അവള്‍ പണം സ്വരുക്കൂട്ടി വെയ്ക്കുന്നുണ്ടായിരുന്നു. കൂട്ടുകാരനൊപ്പം അവള്‍ ഒരു തീരുമാനത്തിലെത്തി. എത്രയും വേഗം ആ യാത്ര തുടങ്ങണം. അങ്ങനെ അവള്‍ യാത്രയാരംഭിച്ചു. വെറും 13 ദിവസം കൊണ്ട് അവള്‍ ലോകത്തെ ഏഴ് അത്ഭുതങ്ങള്‍ കണ്ടു തിരിച്ചെത്തി.

മേഗന്‍ സല്ലിവന്‍ എന്നാണ് ആ യുവതിയുടെ പേര്. കാലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് സ്വദേശി. യാത്രയ്ക്കു ശേഷം അവള്‍ ആ അനുഭവം വെബ്‌സൈറ്റിലും ഇന്‍സ്റ്റഗ്രാമിലും യൂട്യബിലുമായി പോസ്റ്റ് ചെയ്തു. രസകരമാണ് അവളുടെ വെബ്‌സൈറ്റ്. ലോകം കാണാന്‍ ബില്‍ഗേറ്റ്‌സ് ഒന്നുമാവണ്ട എന്നു പറഞ്ഞ് ചെലവ് കുറഞ്ഞ രീതിയില്‍ എങ്ങനെ യാത്ര പോവാമെന്ന് വിശദമായി പറയുകയാണ് അവള്‍.

ഇതാണ് ലോകാത്ഭുതങ്ങളിലേക്കുള്ള അവളുടെ യാത്രാ ചിത്രങ്ങള്‍:

Machu Picchu

Chichen Itza

Cristo Redentor

Colosseum

Petra

Taj Mahal

Great Wall of China

ഇവിടെ തീര്‍ന്നില്ല, ഹിമാലയം അടക്കമുള്ള പ്രദേശങ്ങളിലേക്കും അവള്‍ യാത്രപോയി. ഇതാ ആ ചിത്രങ്ങള്‍: