എന്നാല്‍ ലോട്ടറി വാങ്ങാനായി ഭര്‍ത്താവ് എന്നും ഇവരുടെ കൈയ്യില്‍ പണം നല്‍കുമായിരുന്നു. എന്തായാലും ഈ ശീലം മാറ്റാനും അദ്ദേഹത്തെ ഒരു പാഠം പടിപ്പിക്കാനും ഇവര്‍ തീരുമാനിച്ചു. ചെറിയ ചിലവിലുള്ള ലോട്ടറി എടുത്തു ബാക്കി പണം സൂക്ഷിക്കാമെന്നുള്ള ഉദ്ദേത്തിലാണു ഗ്ലെന്‍ഡാ ലോട്ടറി എടുത്തത്.
സ്‌ക്രാച്ച് ചെയ്യുന്ന ലോട്ടറിയായിരുന്നു അത്. സ്‌ക്രാച്ച് ചെയ്തു നോക്കിയപ്പോള്‍ ഒരു മില്യണ്‍ എന്നു കണ്ടെങ്കിലും ഇവര്‍ ഇതു വിശ്വസിച്ചില്ല. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു ലോട്ടറി കമ്പനിയുടെ ചെക്ക് കൈയ്യിലെത്തിയതോടെ ഗ്ലെന്‍ഡായും ഭര്‍ത്താവും അമ്പരന്നു.
ലോട്ടറി എടുത്തതിനു ഭര്‍ത്താവിനെ ശകാരിച്ചതു ഇതോടെ തനിക്കു തന്നെ തിരിച്ചടിയായെന്നും ഗ്ലെന്‍ഡ് പറയുന്നു. അപ്രതീക്ഷിതമായി കൈവന്ന പണം മക്കളുടെയും കൊച്ചുമക്കളുടെയു ഭാവി സുരക്ഷിതമാക്കാനായി മാറ്റിവെച്ചിരിക്കുകയാണെന്നും വീട്ടമ്മ പറഞ്ഞു.
