Asianet News MalayalamAsianet News Malayalam

കൊറോണ വലിയ പ്രതിസന്ധി സൃഷ്ടിക്കും, ഇന്ത്യയുടെ വളർച്ചാ നിരക്ക് ഇടിയുമെന്ന് അന്താരാഷ്ട്ര റേറ്റിം​ഗ് ഏജൻസി

2019 ഡിസംബറിൽ ഇന്ത്യയുടെ വളർച്ച 2020-21ൽ 5.6 ശതമാനവും അടുത്ത വർഷം 6.5 ശതമാനവുമായിരിക്കുമെന്നാണ് ഫിച്ച് നേരത്തെ പ്രവചിച്ചിരുന്നത്. 

covid -19 will cause serious damage to Indian economy, fitch ratings
Author
Mumbai, First Published Mar 20, 2020, 1:08 PM IST

മുംബൈ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ബിസിനസ് നിക്ഷേപത്തെയും കയറ്റുമതിയെയും പ്രതിസന്ധിയിലാക്കുമെന്ന് ഫിച്ച് റേറ്റിംഗ്സ്. ഇതുമൂലം 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.1 ശതമാനത്തിലേക്ക് ഇടിയുമെന്നും ഫിച്ച് പ്രവചിച്ചു. 

2019 ഡിസംബറിൽ ഇന്ത്യയുടെ വളർച്ച 2020-21ൽ 5.6 ശതമാനവും അടുത്ത വർഷം 6.5 ശതമാനവുമായിരിക്കുമെന്നാണ് ഫിച്ച് നേരത്തെ പ്രവചിച്ചിരുന്നത്. കൊറോണ വൈറസ് ബാധിച്ച ആളുകളുടെ എണ്ണം വരും ആഴ്ചകളിൽ വർദ്ധിച്ചുകൊണ്ടിരിക്കുമെന്ന് ഗ്ലോബൽ ഇക്കണോമിക് ഔട്ട്‌ലുക്ക് 2020 ൽ ഫിച്ച് പറഞ്ഞു. ഈ സാഹചര്യത്തിന് അപകടസാധ്യതകൾ ഏറെയാണെന്നും ഫിച്ച് പറയുന്നു. 

"സപ്ലൈ ചെയിൻ തകരാറുകൾ ബിസിനസ്സ് നിക്ഷേപത്തെയും കയറ്റുമതിയെയും ബാധിക്കുമെന്ന് കണക്കാക്കുന്നു. 2019-2020 ൽ 5.0 ശതമാനം വളർച്ചയും തുടർന്ന് 2020-2021 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 5.1 ശതമാനമായും തുടരും," ഫിച്ച് പ്രവചിക്കുന്നു. 

2021-22ൽ ഫിച്ച് ഇന്ത്യയുടെ വളർച്ച 6.4 ശതമാനമായി ഉയരുമെന്നും അഭിപ്രായപ്പെടുന്നു. 
 

Follow Us:
Download App:
  • android
  • ios