Asianet News MalayalamAsianet News Malayalam

പെട്രോളിനും ഡീസലിനും ജിഎസ്ടി: വിഷയം പരി​ഗണിക്കാൻ ജിഎസ്ടി കൗൺസിൽ

പെട്രോളിനെയും ഡീസലിനെയും ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരാൻ ശുപാർശ ചെയ്യില്ലെന്നാണ് കേരള സർക്കാരിന്റെ നിലപാട്. 

petrol diesel tax issue will discuss in gst council
Author
New Delhi, First Published Sep 7, 2021, 5:19 PM IST

ദില്ലി: പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിലാക്കുന്നത് സംബന്ധിച്ച് അടുത്ത ജിഎസ്ടി കൗൺസിൽ പരി​ഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 2021 ജൂൺ 21 നുളള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. 

പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയിലാക്കുന്നത് സംബന്ധിച്ച നിവേദനത്തിൽ കേന്ദ്ര സർക്കാർ ആറ് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.  ഇതിനെ തുടർന്നാണ് ഈ വിഷയം കൗൺസിൽ പരി​ഗണിക്കുമെന്ന അറിയിപ്പ് കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ചത്. 

എന്നാൽ, പെട്രോളിനെയും ഡീസലിനെയും ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരാൻ ശുപാർശ ചെയ്യില്ലെന്നാണ് കേരള സർക്കാരിന്റെ നിലപാട്. കേരള പ്രദേശ് ​ഗാന്ധി ദർശൻ വേദി നൽകിയ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിവേദനം പരി​ഗണിച്ച് തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios