Asianet News MalayalamAsianet News Malayalam

മൂന്നാം സാമ്പത്തിക പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് പോസ്റ്റീവാകുമെന്ന് ആർബിഐ ലേഖനം

“ജിഡിപി വളർച്ച സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ പോസ്റ്റീവ് നിരക്കിലേക്ക് മാറും ”

Q3 FY21 gdp growth become a positive number rbi report
Author
Mumbai, First Published Dec 24, 2020, 4:03 PM IST

മുംബൈ: കൊവിഡ് -19 പകർച്ചവ്യാധി മൂലമുളള ധനകാര്യ പ്രതിസന്ധിയിൽ നിന്ന് ഇന്ത്യ വളരെ വേ​ഗം തിരിച്ചുവരവ് നടത്തുകയാണെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിനിലെ ലേഖനം. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വളർച്ച പോസിറ്റീവ് സോണിലേക്ക് പ്രവേശിക്കുമെന്ന് 'സ്റ്റേറ്റ് ഓഫ് ഇക്കണോമി' എന്ന തലക്കെട്ടോ‌ടെയുളള റിസർവ് ബാങ്ക് ബുള്ളറ്റിനിലെ ലേഖനം വ്യക്തമാക്കുന്നു. 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉദ്യോഗസ്ഥർ എഴുതിയ ലേഖനത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെ‌ടുന്നത്. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം ഇന്ത്യൻ സമ്പദ് വ്യവസ്ഥ നിലവിലെ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ചരിത്രപരമായ 23.9 ശതമാനം ചുരുങ്ങിയിരുന്നു. രണ്ടാം പാദത്തിലെ സങ്കോചം 7.5 ശതമാനമായിരുന്നു. 

“ജിഡിപി വളർച്ച സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ പോസ്റ്റീവ് നിരക്കിലേക്ക് മാറും ”, ലേഖനം അഭിപ്രായപ്പെടുന്നു. ഈ ലേഖനത്തിൽ പ്രകടിപ്പിച്ച കാഴ്ചപ്പാടുകൾ രചയിതാക്കളുടെ അഭിപ്രായമാണെന്നും കേന്ദ്ര ബാങ്കിന്റെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നില്ലെന്നും റിസർവ് ബാങ്ക് പറയുന്നു.  

വിവിധ ഏജൻസികൾ പ്രവചിക്കുന്ന സങ്കോചങ്ങൾ ഇതിനകം തന്നെ വെട്ടിക്കുറച്ചിരിക്കുകയാണെന്നും നിലവിലെ മുന്നേറ്റം സമ്പദ്‍‍വ്യവസ്ഥ നിലനിർത്തുകയാണെങ്കിൽ, വർഷത്തിന്റെ അവസാന പാദത്തിൽ പ്രതീക്ഷിക്കുന്ന ബൗൺസ് അടിസ്ഥാന അനുമാനങ്ങൾക്ക് കീഴിൽ പോസ്റ്റുചെയ്യുന്നതിനേക്കാൾ ശക്തമാകാമെന്നും ലേഖനത്തിൽ രചയിതാക്കൾ പറയുന്നു. 

Follow Us:
Download App:
  • android
  • ios