Asianet News MalayalamAsianet News Malayalam

ധനക്കമ്മി ലക്ഷ്യത്തിൽ മാറ്റമുണ്ടാകും; 2026 ലക്ഷ്യമിട്ട് ധനക്കമ്മി നിയന്ത്രണത്തിനായി പ്രഖ്യാപനം ഉണ്ടായേക്കും

ധന ഏകീകരണം സംബന്ധിച്ച എൻ കെ സിംഗ് കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരം സർക്കാർ 2022-23 ഓടെ ധനക്കമ്മി ജിഡിപിയുടെ 3.1 ശതമാനമായി കുറയ്ക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

target fiscal deficit at four percentage
Author
New Delhi, First Published Jan 18, 2021, 2:23 PM IST

ദില്ലി: 2025-26 ഓടെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 4 ശതമാനമായി കുറയ്ക്കുന്നതിന് വരാനിരിക്കുന്ന ബജറ്റിൽ കേന്ദ്രം വ്യക്തമായ പദ്ധതി രേഖ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. അടുത്ത രണ്ട് വർഷങ്ങളിലും ധനക്കമ്മി സംബന്ധിച്ച വിപുലീകരണ നയങ്ങളുടെ ആവശ്യകതയുണ്ടാകും.

ധനപരമായ ഉത്തരവാദിത്ത, ബജറ്റ് മാനേജുമെന്റ് നിയമത്തിലെ (എഫ്ആർബിഎം) ഭേദഗതികൾ പ്രകാരം ജിഡിപിയുടെ 2.5-3 ശതമാനം എന്ന മധ്യ- ദീർഘകാല ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ സർക്കാർ സജ്ജമാണെന്നാണ് ഇത് നൽകുന്ന സൂചനയെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട്.

ധന ഏകീകരണം സംബന്ധിച്ച എൻ കെ സിംഗ് കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരം സർക്കാർ 2022-23 ഓടെ ധനക്കമ്മി ജിഡിപിയുടെ 3.1 ശതമാനമായി കുറയ്ക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഈ നിലപാടിൽ മാറ്റം ഉണ്ടായേക്കും.

എന്നാൽ, നിലവിലെ നിയമപ്രകാരം അനുവദനീയമായ പരിധിക്കപ്പുറം ധനക്കമ്മി വർദ്ധിപ്പിക്കാൻ പ്രാപ്തമാക്കുന്നതിനായി ധനകാര്യ ബില്ലിലെ എഫ്ആർബിഎം നിയമത്തിൽ ഭേദഗതി സർക്കാർ നിർദ്ദേശിക്കേണ്ടതുണ്ട്.

“ആദ്യ മൂന്ന് പാദങ്ങളിലെ കണക്കുകൾ പരി​ഗണിക്കുമ്പോൾ, നടപ്പ് സാമ്പത്തിക വർഷത്തിലെ ധനക്കമ്മി 3.5 ശതമാനം ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ (ബിഇ) കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, 3 ശതമാനം ഇടത്തരം ലക്ഷ്യം കൈവരിക്കാൻ സാധ്യതയില്ല. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ഞങ്ങൾ ഏകദേശം 4 ശതമാനം ലക്ഷ്യമിടുന്നു, അത് മതിയായതാണ്. ആത്യന്തിക ലക്ഷ്യം സാമ്പത്തിക പുനരുജ്ജീവനമാണ്, ഘടനാപരമായ പരിഷ്കാരങ്ങളും ചെലവുകളും ഉപയോഗിച്ച് അത് സാധ്യമാണ്. എന്നിരുന്നാലും, അതിന് പ്രതീക്ഷിക്കാത്ത സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ട്, ”ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 
 

Follow Us:
Download App:
  • android
  • ios