Asianet News MalayalamAsianet News Malayalam

ഉപയോഗിക്കാത്ത സ്വർണമുണ്ടോ? പണമുണ്ടാക്കാനുള്ള വഴി ഇതാ

സ്വർണം നിക്ഷേപിച്ചുകഴിഞ്ഞാൽ, നിക്ഷേപ കാലാവധിയും ബാധകമായ പലിശനിരക്കും ഉൾപ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകി ബാങ്ക് സ്വർണ്ണ നിക്ഷേപ സർട്ടിഫിക്കറ്റ് നൽകും

How to apply Gold monetisation scheme? Benefits, eligibility,
Author
First Published Dec 23, 2023, 3:47 PM IST

സ്വർണം വാങ്ങി സൂക്ഷിക്കുന്ന ശീലം ഇന്ത്യയിലുള്ളവർക്ക് പൊതുവായുള്ളതാണ്.തലമുറകളായി സ്വർണ്ണം ഒരു പ്രിയപ്പെട്ട സ്വത്താണ്. എന്നാൽ നിക്ഷ്ക്രിയമായി വീടുകളിലോ ലോക്കറുകളിലോ ഇരിക്കുന്ന ഈ സ്വർണം ഉൽപ്പാദനപരമായി ഉപയോഗിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും, സർക്കാർ 2015-ൽ ഗോൾഡ് മോണിറ്റൈസേഷൻ  പദ്ധതി അവതരിപ്പിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന വലിയ അളവിലുള്ള സ്വർണം സമാഹരിച്ച് ബാങ്കിംഗ് സംവിധാനത്തിലേക്ക് എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്  

സ്കീമിൽ നിക്ഷേപിക്കാൻ ചെയ്യേണ്ടത്

സ്കീമിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ള വ്യക്തികൾ ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നൽകുന്ന ഏതെങ്കിലും അംഗീകൃത ബാങ്കുകൾ സന്ദർശിക്കണം. നിക്ഷേപിക്കേണ്ട സ്വർണത്തിന്റെ ഫോം (ആഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ മുതലായവ), ഭാരം, പരിശുദ്ധി, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക. ബാങ്ക് സ്വർണ്ണത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് അതിന്റെ കൃത്യമായ മൂല്യം നിർണ്ണയിക്കാൻ പരിശുദ്ധി പരിശോധന നടത്തും. ഇഷ്ടപ്പെട്ട ഡെപ്പോസിറ്റ് കാലാവധിയെ അടിസ്ഥാനമാക്കി ആവശ്യമുള്ള ഡെപ്പോസിറ്റ് ഓപ്ഷൻ - STBD അല്ലെങ്കിൽ MLTGD തിരഞ്ഞെടുക്കുക. 

സ്വർണം നിക്ഷേപിച്ചുകഴിഞ്ഞാൽ, നിക്ഷേപ കാലാവധിയും ബാധകമായ പലിശനിരക്കും ഉൾപ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകി ബാങ്ക് സ്വർണ്ണ നിക്ഷേപ സർട്ടിഫിക്കറ്റ് നൽകും. ഡെപ്പോസിറ്റ് കാലാവധിയിലുടനീളം, നിക്ഷേപകർക്ക്  പലിശ ലഭിക്കും.ഡെപ്പോസിറ്റ് കാലാവധി അവസാനിക്കുമ്പോൾ, നിക്ഷേപകർക്ക് അവരുടെ സ്വർണ്ണം  ബാറുകളോ നാണയങ്ങളോ ആയി,  പലിശ സഹിതം  ലഭിക്കും
 

ഗോൾഡ് മോണിറ്റൈസേഷൻ സ്കീം ആർക്കൊക്കെ ഉപയോഗിക്കാം ?

-എല്ലാ  ഇന്ത്യക്കാർക്കും ഈ പുതിയ ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിൽ നിക്ഷേപിക്കാം.  

-ഹിന്ദു അവിഭക്ത കുടുംബം (HUF)

-കമ്പനികൾ

- ചാരിറ്റബിൾ സ്ഥാപനങ്ങൾ

- പ്രൊപ്രൈറ്റർഷിപ്പ്, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ

-സെബി (മ്യൂച്വൽ ഫണ്ട്) റെഗുലേഷനുകൾക്ക് കീഴിൽ രജിസ്റ്റർ ചെയ്ത മ്യൂച്വൽ ഫണ്ടുകൾ/എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ ഉൾപ്പെടെയുള്ള ട്രസ്റ്റുകൾ,

-കേന്ദ്ര സർക്കാർ

-സംസ്ഥാന സർക്കാർ

-കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങൾ

Follow Us:
Download App:
  • android
  • ios