ഇപ്പോള്‍ പ്രചാരത്തിലുള്ള 100 രുപ നോട്ടുകളില്‍ ഭൂരിഭാഗവും മുഷിഞ്ഞതാണ്. ഇവ എ.ടി.എമ്മുകളില്‍ നിറയ്ക്കാന്‍ സാധിക്കില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്.

മുംബൈ: രാജ്യത്ത് 100 രൂപാ നോട്ടുകള്‍ക്ക് ക്ഷാമം നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 2000, 200 രൂപാ നോട്ടുകള്‍ക്ക് ക്ഷാമമുണ്ടെന്ന് നേരത്തെ തന്നെ പരാതികളുണ്ട്. നിലവില്‍ 500 രൂപാ നോട്ടുകളാണ് എ.ടി.എമ്മുകള്‍ വഴി കൂടുതലായി ലഭിക്കുന്നത്. കടുത്ത ചില്ലറ ക്ഷാമമുണ്ടെന്ന് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്.

നോട്ട് നിരോധനത്തിന് ശേഷം 2000 രൂപയുടെയും പുതിയ 500 രൂപയുടെയും നോട്ടുകള്‍ വ്യാപകമായി അച്ചടിച്ച് ഇറക്കുന്നതിലായിരുന്നു റിസര്‍വ് ബാങ്ക് ശ്രദ്ധപതിപ്പിച്ചത്. ഇതിന് പിന്നാലെ 200 രൂപാ നോട്ടുകളും പുതിയ സീരീസിലുള്ള 50, 20 രൂപാ നോട്ടുകളും അച്ചടിക്കാന്‍ തുടങ്ങി. ഇക്കാലയളവില്‍ 550 കോടിയുടെ 100 രൂപാ നോട്ടുകള്‍ അച്ചടിച്ച് ഇറക്കിയിരുന്നു. നോട്ട് ക്ഷാമമുണ്ടായപ്പോള്‍ പ്രതിസന്ധി മറികടക്കാനായി നേരത്തെ പിന്‍വലിച്ചിരുന്ന മുഷിഞ്ഞ നോട്ടുകള്‍ ഉപയോഗിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രതിസന്ധിക്ക് കാരണമാവുന്നത്. ഇപ്പോള്‍ പ്രചാരത്തിലുള്ള 100 രുപ നോട്ടുകളില്‍ ഭൂരിഭാഗവും മുഷിഞ്ഞതാണ്. ഇവ എ.ടി.എമ്മുകളില്‍ നിറയ്ക്കാന്‍ സാധിക്കില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്. പ്രതിസന്ധി മറികടക്കാന്‍ പുതിയ 100 രൂപ നോട്ടുകള്‍ കൂടുതലായി അച്ചടിച്ച് വിതരണത്തിനെത്തിക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം.