ദുബായ് : വമ്പൻ ഓഫറുകളുമായി ദുബായിൽ മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ ഒരുങ്ങുന്നു. ഈ മാസം 23 മുതല്‍ 25 വരെ നടക്കുന്ന ഷോപ്പിങ് ഉത്സവത്തില്‍ ആയിരത്തിലധികം ഔട്ട്‍ലെറ്റുകള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സാധനങ്ങള്‍ക്ക് 30 മുതല്‍ 90 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. സൂപ്പര്‍ സെയിലിന്റ രണ്ടാം എഡിഷനാണ് നടക്കാനിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഭരണങ്ങള്‍, കളിപ്പാട്ടം, ഫാഷന്‍, ബാഗുകള്‍, ചെരിപ്പുകള്‍, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങള്‍ എന്നിങ്ങനെ മിക്കവാറും എല്ലാ മേഖലകളിലെ ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ ലഭ്യമാവും. കഴിഞ്ഞ മേയിലാണ് ഇതുപോലെ മൂന്ന് ദിവസത്തെ വ്യാപാരമേള ഇതിന് മുമ്പ് നടന്നത്. ലോകത്തിന്റെ ഷോപ്പിങ് ഉൽസവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വമ്പൻ ഓഫറുകളുമായി സൂപ്പര്‍ സെയില്‍ നടക്കാനിരിക്കുന്നതെന്ന പ്രത്യകതയുമുണ്ട്. 

പങ്കെടുക്കുന്ന ബ്രാന്‍ഡുകള്‍ ഇവയാണ്